ക്യാമറയെ എനിക്ക് ഭയമായിരുന്നു... കരച്ചില്‍ നിര്‍ത്താനേ കഴിയില്ല.... എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്.... ബാല്യകാല ചിത്രം പങ്കുവച്ച് പാര്‍വതി തിരുവോത്ത്! ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളികളുടെ ഇഷ്ട താരമാണ് പാർവതി. ലോക്ക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കുന്ന സമയത്ത് സിനിമ താരങ്ങളെല്ലാം അല്‍പ്പം നൊസ്റ്റാള്‍ജിയ നുകരുന്ന തിരക്കില്‍ കൂടിയാണ്. പണ്ടത്തെ കഥകളും പഴയകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്.
ഇപ്പോഴിതാ മലയാള സിനിമയിലെ മുന്‍ നിര നായികമാരിലൊരളായ പാര്‍വ്വതി തിരുവോത്താണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. മുതിര്‍ന്നതിനു ശേഷം ക്യാമറയ്ക്കു മുന്‍പില്‍ വിസ്മയകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന നടിവര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാമറയ്ക്കു മുന്‍പില്‍ എങ്ങനെയായിരുന്നു എന്നാണ് പറയുന്നത്.
പാർവതിയുടെ കുറിപ്പിലൂടെ...
വിചിത്രമായി ചിരിച്ചു നില്‍ക്കുന്ന കുട്ടിപാര്‍വതിയാണ് ചിത്രത്തില്‍. ആ ചിരിക്കു പിന്നിലെ സംഭവകഥകളും പാര്‍വതി ആരാധകരുമായി പങ്കിട്ടു. പാര്‍വതിയുടെ വാക്കുകള്‍- 'ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില്‍ നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്.
നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്കു മുന്‍പില്‍ ഞാന്‍ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്?
സുഹൃത്തുക്കളെ… ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!'
https://www.facebook.com/Malayalivartha


























