നേഹയുടെ പില്ലോ ചലഞ്ച് ലുക്കിന് പിന്തുണയുമായി സഹോദരനും ഗായകനുമായ ടോണി കക്കറും.. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം... സംഭവം ഇങ്ങനെ...

ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കൈയ്യിലെടുത്ത ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് ഗായിക.
മൂന്ന് വ്യത്യസ്ത തരം തലയിണകള്‍ ഉപയോഗിച്ച് പില്ലോ ചലഞ്ചുമായാണ് നേഹ എത്തിയത്. തലയിണകള്‍ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടിവച്ച് മിനി ഡ്രസ് പോലെയാണ് നേഹ ധരിച്ചിരിക്കുന്നത്.
നേഹയുടെ പില്ലോ ചലഞ്ച് ലുക്കിന് പിന്തുണയുമായി സഹോദരനും ഗായകനുമായ ടോണി കക്കറും എത്തി. ഈ ലുക്കില്‍ കാണാന്‍ ഒരു പാവക്കുട്ടിയെപ്പോലെ ഉണ്ടെന്നും പില്ലോ ചലഞ്ച് ഇഷ്ടമായെന്നുമാണ് ടോണി കുറിച്ചത്.
നേഹയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തി. നേഹയെ ഇങ്ങനെ കാണേണ്ടി വന്നതില്‍ വിഷമം തോന്നുന്നെന്നും ഏതു കാര്യവും അധികമായാല്‍ ബോറാകുമെന്നുമാണ് ആരാധകര്‍ പ്രതികരിച്ചത്.
നേഹയുടെ ചിത്രങ്ങളെ പിന്തുണച്ച ടോണി കക്കറിനെയും ആരാധകര്‍ കണക്കിന് വിമര്‍ശിയ്ക്കുന്നുണ്ട്. സഹോദരനായിട്ടും നേഹയുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കാതിരുന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവര്‍ക്ക് മറുപടിയുമായി ഗായകരുടെ ആരാധകരും സജീവമായതോടെ നേഹയുടെ പില്ലോ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി.
https://www.facebook.com/Malayalivartha


























