Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ അവന്‍ പറ്റിച്ചു... ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു സംഭവമുണ്ടെന്ന് പാര്‍വതി

23 APRIL 2020 08:45 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതിയുടെ പഴയകാല ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുട്ടിക്കാലത്ത് ക്യാമറ കണ്ടാല്‍ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് പാര്‍വതി തിരുവോത്ത്. രസകരമായ ഒരു ചിത്രം പങ്കുവച്ചാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയത്. വിചിത്രമായി ചിരിച്ചു നില്‍ക്കുന്ന കുട്ടിപാര്‍വതിയാണ് ചിത്രത്തില്‍. ആ ചിരിക്കു പിന്നിലെ സംഭവകഥകളും പാര്‍വതി ആരാധകരുമായി പങ്കിട്ടു.

പാര്‍വതിയുടെ വാക്കുകള്‍:

'ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില്‍ നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്കു മുന്‍പില്‍ ഞാന്‍ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത് സുഹൃത്തുക്കളെ… ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു.
ഇളം പച്ച നിറത്തില്‍ പൂക്കളുള്ള ഉടുപ്പിട്ടാണ് പാര്‍വതിയുടെ നില്‍പ്പ്. അന്നത്തെ ആ ഫോട്ടോ എടുപ്പിനെക്കുറിച്ചുള്ള മങ്ങിയ ഓര്‍മകള്‍ ഇപ്പോഴുമുണ്ടെന്നും ആ ഉടുപ്പ് മിസ് ചെയ്യാറുണ്ടെന്നും പാര്‍വതി പറയുന്നു. അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ടെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതീവ ധൈര്യശാലിയായി നില്‍ക്കേണ്ടി വരുമ്‌ബോള്‍ മുഖത്തു വരുന്ന വിചിത്രമായ ഈ ഭാവപ്രകടനം ചെറുപ്പത്തിലേ പഠിച്ചെടുത്തതാണെന്ന് നര്‍മരൂപത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.
പാര്‍വതിയുടെ ചിത്രവും എഴുത്തും ആരാധകര്‍ ഏറ്റെടുത്തു. വിചിത്രമായ ചിരിയാണെങ്കിലും സംഗതി ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റ്. അന്നും ഇന്നും ആ കണ്ണുകള്‍ക്ക് മാറ്റമില്ലെന്നും ആരാധകര്‍ കണ്ടെത്തി. ക്യാമറ കണ്ടാല്‍ പേടിച്ച് കരഞ്ഞിരുന്ന വ്യക്തി ഇന്നു ക്യാമറയ്ക്കു മുന്‍പില്‍ വിസ്മയകരമാ പ്രകടനം കാഴ്ച വയ്ക്കുന്നത് തികച്ചും പ്രചോദനകരമായ മാറ്റമാണെന്നും ആരാധകര്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends