അമല പോളിന്റെ രണ്ടാം വിവാഹം... വിവാഹ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി താരം

അമല പോളിന്റെ വിവാഹവും വിവാഹ മോചനവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തതളായതാണ്. അതിനുശേഷം താരത്തിന്റെ രണ്ടാം വിവാഹം നടന്നു എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ച തന്റെ 'രണ്ടാം വിവാഹത്തോട്' ഒടുവില്‍ അമല പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും വിവാഹം നടക്കുകയാണെങ്കില്‍ അതിന്റെ സമയത്ത് താന്‍ തന്നെ അക്കാര്യം പറഞ്ഞോളാം എന്നുമായിരുന്നു ഒരു തെലുഗ് മാധ്യമത്തോട് അമല പോള്‍ പ്രതികരിച്ചത്. മുംബൈ സ്വദേശിയായ ഗായകന്‍ ഭവ്‌നീന്ദര്‍ സിംഗുമായി അമലയുടെ വിവഹം കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു വിവാഹ വാര്‍ത്തയുടെ ഉറവിടം.
'എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുടെ തിരക്കിലാണ്. അവ ചെയ്തുകഴിഞ്ഞാല്‍, ഞാന്‍ എന്റെ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിക്കും. ഞാന്‍ എന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ എന്റെ വിവാഹത്തെക്കുറിച്ചും ഞാന്‍ പറയും. അതുവരെ എന്റെ വിവാഹവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. സമയം വരുമ്‌ബോള്‍ ഞാന്‍ തന്നെ അത് പറഞ്ഞോളാം; ഊഹാപോഹങ്ങള്‍ക്കെല്ലാം അവസാനം കുറിച്ചുകൊണ്ട് അമല വ്യക്തമാക്കി.
ഭവ്‌നീന്ദര്‍ സിംഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ് ചെയ്ത ചിത്രങ്ങളാണ് അമലയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകള്‍ക്ക് ആധാരമായത്. ഉത്തരേന്ത്യന്‍ വിവാഹവേഷത്തിലുള്ള അമലയുടെയും ഭവ്‌നീന്ദറിന്റെയും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. വൈകാതെ തന്നെ മാധ്യമങ്ങള്‍ അമലയുടെ വിവാഹ വാര്‍ത്ത നല്‍കുകയും ചെയ്തു. ഭവ്‌നീന്ദറിനു പിന്നാലെ അയാളുടെ സുഹൃത്ത് ബ്രയാന്‍ സിദ്ദാര്‍ത്ഥ എന്നയാളും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതേ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്റെ സുഹൃത്തക്കളായ അമലയുടെയും ഭുവിയുടെയും മനോഹരമായ ചില വിവാഹ ചിത്രങ്ങള്‍ എന്ന കുറിപ്പോടെയായിരുന്നു ബ്രയാന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ അമല പോള്‍ ആരുമറിയാതെ വിവാഹം കഴിച്ചെന്ന വാര്‍ത്തയ്ക്ക് കുറച്ചു കൂടി ആധികാരിത കൈവന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വൈറലായതിനു തൊട്ടുപിന്നാലെ ഭവ്‌നീന്ദറും ബ്രയാന്‍ സിദ്ധാര്‍ത്ഥയും ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























