വ്യാജവാര്‍ത്ത പ്രചിരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഞ്ജു

നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. കൊറോണകാലത്ത് രജിത് കുമാര്‍(ബിഗ്‌ബോസ് മത്സരാര്‍ത്ഥി) മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താന്‍ കണ്ടതായി മഞ്ജു പറയുന്നു.ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്ന ചാനലിനെതിരെ താന്‍ നിയമപരമായ് നീങ്ങുമെന്നാണ് മഞ്ജു പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മഞ്ജു പത്രോസ് പ്രതികരിച്ചിരിക്കുന്നത്.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
'എന്റെ വീട്ടില്‍ നമ്മള്‍ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല. നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല.അതുകൊണ്ട് തന്നെ നമ്മളേ കഴിഞ്ഞും ബുദ്ധിമുട്ടില്‍ കഴിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'
കൊറോണകാലത്ത് രജിത് കുമാര്‍(ബിഗ്‌ബോസ് മത്സരാര്‍ത്ഥി) മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താന്‍ കണ്ടതായി മഞ്ജു പറയുന്നു. വ്യാജവാര്‍ത്തയുടെ ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്ന ചാനലിനെതിരെ താന്‍ നിയമപരമായ് നീങ്ങുമെന്ന് മഞ്ജു പറഞ്ഞു. ബിഗ്‌ബോസില്‍ നിന്നും തിരിച്ചു വന്നതിനു ശേഷം സൈബര്‍ആക്രമണങ്ങള്‍ തനിക്കെതിരെ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ഒരു പരിധിവരെ അതിനെയെല്ലാം താന്‍ തള്ളി കളഞ്ഞിട്ടുണ്ടെന്നും മഞ്ജു പറയുന്നു.അതില്‍ തനിക്ക് മാനസികമായി ഒട്ടും സഹിക്കാന്‍ കഴിയാഞ്ഞ അക്രമങ്ങള്‍ക്കെതിരെയാണ് കേസുകൊടുത്തിട്ടുള്ളതെന്നും മഞ്ജു വ്യക്തമാക്കി.
' വിട്ടുകള ചേച്ചി കോളനി ആണേന്ന് കരുതി ആരോ പടച്ചു വിട്ട ഫേക്ക് ന്യൂസാ ഇത്' എന്നാണ് മഞ്ജുവിന്റെ വീഡിയോയുടെ താഴെ വന്നൊരു കമന്റ്. എന്നാല്‍ ' കോളനി ആണേല്‍ എന്താ മോനെ അവരോട് എന്തും ചെയ്യാമോ..'എന്നതായിരുന്നു മഞ്ജുവിന്റെ മറുപടി.
'നന്നായി മഞ്ജു ഇങ്ങനെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരണം മഹഹ വേല യലേെ','നന്നായി ചേച്ചി പ്രതികരിക്കേണ്ട സമയം പ്രതികരിക്കുക തന്നെ വേണം' തുടങ്ങിയ കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് പ്രതികരണമായി വരുന്നത്.
https://www.facebook.com/Malayalivartha


























