മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

പൊള്ളുന്ന വേനല്‍ച്ചൂടില്‍ മൊട്ടയടിക്കല്‍ പലര്‍ക്കും ഒരു ആശ്വാസം തന്നെയാണ്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ മൊട്ടയടിച്ചവരുടെ ലിസ്റ്റിലുണ്ട്.. ഇപ്പോഴിതാ, നടി ജ്യോതിര്‍മയിയും തല മൊട്ടയടിച്ചിരിക്കുകയാണ്. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന ജ്യോതിര്‍മയിയുടെ പുതിയ രൂപം ആളുകള്‍ ഞെട്ടലോടെയാണ് കാണുന്നത്. ജ്യോതിര്‍മയിയുടെ ഭര്‍ത്താവ് സംവിധായകന്‍ അമല്‍ നീരദാണ് ഭാര്യയുടെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 'തമസോമ ജ്യോതിര്‍ഗമയ' എന്നാണ് ചിത്രത്തിന് അമല്‍ നീരദ് നല്‍കിയ അടിക്കുറിപ്പ്. വ്യക്തിപരമായ ചിത്രങ്ങള്‍ അധികം പങ്കുവയ്ക്കാത്ത ഈ താരകുടുംബത്തിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോയെക്കുറിച്ച് കമന്റിടുന്നതിനെക്കാള്‍ അമലിന്റെ വരാനിരിക്കുന്ന ചിത്രമായ ബിലാല്‍ 2വിനെക്കുറിച്ചാണ് ആളുകള്‍ക്ക് അറിയേണ്ടത്. നടന്‍ ഇന്ദ്രജിത്തും ലോക്ക്ഡൗണ്‍ കാലത്ത് തല മൊട്ടയടിച്ച വിശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 2015 ഏപ്രിലില്‍ ആയിരുന്നു അമല്‍ നീരദും ജ്യോതിര്‍മയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞശേഷം ജ്യോതിര്‍മയി സിനിമയില്‍ മടങ്ങിയെത്തിയില്ല. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായി നിന്ന താരമാണ് ജ്യോതിര്‍മയി.
https://www.facebook.com/Malayalivartha


























