താരാരാധകർ തമ്മിൽ തർക്കം; രജനീകാന്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു

കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ് താരങ്ങളായ രജനീകാന്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വിജയ് ആരാധകനായ യുവ്‌രാജാണ് കൊല്ലപ്പെട്ടത്. കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.
ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. അയാള്‍ തത്ക്ഷണം മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദിനേശ് ബാബു പൊലീസ് കസ്റ്റഡിയിലാണ്.
കൊറോണ പ്രതിരോധ പോരാട്ടത്തിന് നടൻ വിജയ് ഒരു കോടി 30 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. കേരളത്തിന് 10 ലക്ഷം രൂപയാണ് വിജയ് നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























