ശാലിനിക്കും അജിത്തിനും വിവാഹാശംസകള്‍ നേര്‍ന്ന് ആരാധര്‍

മലയാളികളുടെ സ്വന്തം ശാലിനിയും തമിഴിന്റെ തല അജിത്തും വിവാഹിതരായിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അജിത്തിനും ശാലിനിക്കും ആശംസ നേര്‍ന്ന് നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്. മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞതാണ് ശാലിനി. 2004 ഏപ്രില്‍ 24 നായിരുന്നു ഇവരുടെ വിവാഹം.
അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു ശാലിനിയും അജിത്തും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. അനൗഷ്‌കയും അദൈ്വക്കുമാണ് താരങ്ങളുടെ മക്കള്‍. സിനിമയിലേക്ക് മികച്ച അവസരം ലഭിച്ചിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. താരജാഡകളില്ലാതെ തനിസാധാരണക്കാരായാണ് ഇവരുടെ ജീവിതം. ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെങ്കിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ അജിത്തിന് നല്‍കുന്നത്. തലയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ശാലിനിയുടെ പിറന്നാളും മക്കളുടെ പിറന്നാളുമൊക്കെ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്.
https://www.facebook.com/Malayalivartha


























