ദീനയിലെ അഭിനയത്തെ കുറിച്ച് വെളിപ്പെടുത്തി നടി ലൈല
മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും താരറാണിയായിരുന്നു നടി ലൈല. ഇെപ്പോളിതാ 2001ല്‍ പുറത്തെത്തിയ ഹിറ്റ് സിനിമ 'ദീന'യെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.ചിത്രത്തിലെ 'കാതല്‍ വെബ്സൈറ്റ്' എന്ന ഗാനരംഗത്തില്‍ അഭിനയിക്കുമ്ബോള്‍ ഒട്ടും സുഖമില്ലായിരുന്നു എന്നാണ് ലൈല ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. ഗാനത്തെ കുറിച്ചുള്ള നിങ്ങളുടെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കൂ എന്ന് കുറിച്ചാണ് ലൈല തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്.'ഗാനത്തിന്റെ ഷൂട്ടിംഗിനിടെ എനിക്ക് സുഖമില്ലായിരുന്നു എന്ന് എനിക്ക് ഓര്‍മയുണ്ട്, നല്ല ചുമയും പനിയും ഉണ്ടായിരുന്നു, പക്ഷേ അതൊന്നും വിഷയമായില്ല, ഗാനം ഗംഭീരമായി. ഗാനത്തിന്റെ എനര്‍ജി നൃത്തം ചെയ്യാനുള്ള എനര്‍ജി നല്കി' എന്നാണ് ലൈല കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha