Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജ്യോതികയുടെ പുതിയ ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു; സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് തിയറ്റേര്‍സ് അസോസിയേഷന്‍

25 APRIL 2020 07:42 PM IST
മലയാളി വാര്‍ത്ത

ജ്യോതികയുടെ പുതിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഭീഷണി മുഴക്കി തമിഴ്‌നാട് തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച് ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന 'പൊന്‍മകള്‍ വന്താല്‍' എന്ന ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഒരു വീഡിയോയിലൂടെ അറിയിച്ചു. മേയ് ആദ്യ വാരത്തിലാണ് 'പൊന്‍മകള്‍ വന്താല്‍' ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. നേരത്തേ മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 ലോക്ക്ഡൗണ്‍ ഇത് അസാധ്യമാക്കിയതോടെ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡിജിറ്റല്‍ റിലീസിലേക്ക് നീങ്ങുകയായിരുന്നു.

'പൊന്‍മകള്‍ വന്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നവെന്ന വാര്‍ത്തകള്‍ തിയേറ്റര്‍ അസോസിയേഷനെയും മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷനെയും ഞെട്ടിച്ചു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് അറിയുന്നത് വേദനാജനകമാണ്. സിനിമകള്‍ ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അതിന് ശേഷം മാത്രമേ ഡിജിറ്റല്‍ റിലീസിനൊരുങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. സ്ട്രീമിംഗ് അവകാശങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ച നിര്‍മ്മാതാവിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു. സൂര്യയുമായി ബന്ധപ്പെടുകയും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരത് ചെവികൊണ്ടില്ല. അതിനാല്‍, സൂര്യയോ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉള്‍പ്പെടുന്ന ഒരു ചിത്രവും തിയേറ്ററുകളില്‍ റിലീസ് ചെയ്യരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു' എന്നാണ് അസോസിയേഷന്‍ സെക്രട്ടറി പനീര്‍സെല്‍വം വീഡിയോയിലൂടെ വ്യക്തമാക്കിയത്. ജെജെ ഫെഡ്‌റിക് ആണ് ചിത്രം സംവിധാനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (17 minutes ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (32 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (41 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (55 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (3 hours ago)

Malayali Vartha Recommends