Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ വികസന കോര്‍പറേഷനില്‍ മരുന്നിനു പോലും സിനിമക്കാരില്ല; ദിലീപ് ഉള്‍പ്പെടെയുള്ള സിനിമാക്കാര്‍ രാജിവച്ചതോടെ ചര്‍ച്ചയ്ക്കായി തിരുവഞ്ചൂര്‍; ഗണേഷിന്റെ സുഹൃത്തുക്കളെല്ലാം പടിയിറങ്ങുന്നു

24 MARCH 2015 09:16 AM IST
മലയാളി വാര്‍ത്ത.

ചലച്ചിത്ര വികസന കോര്‍പറേഷനില്‍ മരുന്നിനു പോലും സിനിമാക്കാരില്ല. അറിയപ്പെടുന്ന ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകരും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രശസ്ത സിനിമാ പ്രവര്‍ത്തകരായ ദിലീപ്, സിദ്ദിക്ക്, ഷാജി കൈലാസ്, എസ്.കുമാര്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ രാജിവച്ചത്. 
ആകെ 19 പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. വൈസ് ചെയര്‍മാനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു, കാലടി ഓമന എന്നിവരും ഇന്നലെ രാജി വച്ചിരുന്നു. 
എന്നാല്‍, ഉണ്ണിത്താനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല. ബുധനാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചുമതലയേല്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എല്ലാ സിനിമാ പ്രവര്‍ത്തകരും രാജിവച്ചതോടെ സിനിമയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനില്‍ സിനിമാക്കാര്‍ ആരും ഇല്ലാതായി. ഇനി ഉണ്ണിത്താന്റെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാര്‍ ഭരിക്കും.
ഇടവേള ബാബു, മണിയന്‍പിള്ള രാജു, കാലടി ഓമന എന്നവര്‍ നേരിട്ടെത്തിയും മറ്റുള്ളവര്‍ ഇമെയിലു വഴിയുമാണ് കോര്‍പ്പറേഷന്‍ എം.ഡി ദീപാ ഡി. നായര്‍ക്ക് രാജി കത്ത് നല്‍കിയത്. 

സര്‍ക്കാരുമായി ഇനി സഹകരിക്കില്ല എന്ന് സിനിമാക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പരിപാടികള്‍ സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കും. സര്‍ക്കാരിനു വേണ്ടി സൗജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാജിക്കു ശേഷം ഇടവേള ബാബു പറഞ്ഞു. 
അതേസമയം കെ.എസ്.എഫ്.ഡി.സിയുടെ വൈസ് ചെയര്‍മാനാകാന്‍ താനില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. തനിക്ക് ഇത്തരം പാര്‍ലമെന്ററി വ്യാമോഹം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബു രാജി വച്ച് ഒഴിവില്‍ സലികുമാറിനെ വൈസ് ചെയര്‍മാനാക്കാനായി സര്‍ക്കാര്‍ പരിഗണിച്ചുവരികെയാണ് തന്റെ നിലാപാട് അദ്ദേഹം വ്യക്തമാക്കിയത്. 
അഭിനേതാക്കളുടെ സംഘടനയും ടെക്‌നീഷ്യന്‍മാരുടെ സംഘടനയും ഒറ്റക്കെട്ടായി നില്‍ക്കുന്നതോടെ സര്‍ക്കാരും പ്രതിസന്ധിയിലാണ്. ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായിരിക്കെ പ്രതിഷ്ഠിച്ച എല്ലാ വമ്പന്‍മാരും അങ്ങനെ പടിയിറങ്ങുകയാണ്. ഒടുങ്ങാത്ത പ്രതിഷേധത്തോടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends