ഉയരെയുടെ ഒന്നാം വാര്‍ഷികത്തില്‍ എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞ് പാര്‍വതി
പാര്‍വതി നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ഉയരെ. സംവിധായകന് മനു അശോകന് ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെയിലൂടെ പറഞ്ഞത്. ഉയരെ റിലീസ് ചെയ്ത് ഒരു വര്‍ഷം ആയിരിക്കുകയാണ്. സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍വതി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
നമ്മുടെയെല്ലാം ഉളളിലെ പല്ലവിയുടെ മനഃശക്തിയെ സല്യൂട്ട് ചെയ്യാം. ഉയരെയുടെ ഒരു വര്‍ഷം. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു. എല്ലാവരുടെയും സ്നേഹത്തിന് നന്ദി എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം എടുത്ത ചിത്രവും ഉയരെയുടെ വിജയാഘോഷ ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha