Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം വഴുതക്കാട്ടുള്ള സുബ്രഹ്മണ്യംഹാളിലായിരുന്നു വിവാഹചടങ്ങുകള്‍... പ്രിയ താരത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ രീതിയില്‍ ഫാന്‍സുകാര്‍ എത്തിയിരുന്നു... പത്തരയോടെ ഗതാഗതം സ്തംഭിച്ചു... തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് എത്തി. രണ്ട് അസിസ്റ്റന്‍ കമ്മീഷണറും ഇരുപത്തഞ്ചുപോലീസുകാരും അടങ്ങുന്ന സംഘം! മലയാളികളുടെ സൂപ്പർ സ്റ്റാറിന്റെ ആ വിവാഹ ദിനം ഇങ്ങനെ...

29 APRIL 2020 09:24 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികമാണിന്നു. 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സിനിമാനിര്‍മ്മാതാവും നടനുമായ ബാലജിയുടെ മകള്‍ സുചിത്രയും ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായത്.

തിരുവനന്തപുരം വഴുതക്കാട്ടുള്ള സുബ്രഹ്മണ്യംഹാളിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയ താരത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ രീതിയില്‍ ഫാന്‍സുകാര്‍ എത്തിയിരുന്നു.

പത്തരയോടെ ഗതാഗതം സ്തംഭിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് എത്തി. രണ്ട് അസിസ്റ്റന്‍ കമ്മീഷണറും ഇരുപത്തഞ്ചുപോലീസുകാരും അടങ്ങുന്ന സംഘമായിരുന്നു സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഹാളിന്റെ ഒരു വശം സിനിമാക്കാര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്നു.തിരക്കുകാരണം ഹാളിലും പരിസരത്തുമായി സ്ഥാപിച്ച ടെലിവിഷനിലൂടെയാണ് പലരും ചടങ്ങുകള്‍ കണ്ടത്. എന്നാല്‍ ഇന്ന് തിരക്കുകള്‍ ഒന്നുമില്ലാതെ ഇല്ലാതെ ഈ ദിനം ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. കൊറോണയെ തുടര്‍ന്ന് ചെന്നൈയിലാണ് താരം.

ലോകം മുഴുവന്‍കൊറോണ വൈറസിന്റെ വ്യാപനത്തിലുള്ള ആശങ്കയിലാണ് താരം. കൊവിഡ് 19 ബോധവത്കരണത്തിന് കരുത്തേകുന്ന പരിപാടികളിലെല്ലാം സജീവമാകുന്ന താരം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും വിളിച്ച്‌ സുഖവിവരങ്ങള്‍ തേടുകയും ധനസഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബികടലിന്റെ സിംഹം ആണ് താരത്തിന്റെ പുതിയ ചിത്രം. എന്നാല്‍ കൊറോണയെ തുടര്‍ന്ന് റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (28 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends