Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ ചെമ്പൻ വിനോദിന്റെ വിവാഹം ശരിക്കും 'ആഘോഷിക്കുന്നുണ്ട്'; പരിഹാസം നിറഞ്ഞ മലയാളികളുടെ കമന്റുകൾക്ക് മറുപടിയായി ഒരു കുറിപ്പ്

29 APRIL 2020 11:19 AM IST
മലയാളി വാര്‍ത്ത

ഇന്നലെയാണ് നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായതായുള്ള വാർത്തകൾ വന്നത്. കോട്ടയം സ്വദേശിയായ മറിയം ആണ് വധു. ചെമ്പൻ വിനോദ് തന്നെയാണ് തന്റെ ഫേസ്ബുക് വഴി വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇതേത്തുടർന്ന് ഇരുവരുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതോടെ മോശം കമന്റുകളുമായി കുറച്ച് സദാചാരവാദികളും രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ വിമര്‍ശിച്ച് സന്ദീപ് ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്.

സന്ദീപ് ദാസിന്റെ കുറിപ്പ് ഇങ്ങാനെ;

വിവാഹത്തിന് റീത്ത് സമ്മാനമായി നല്‍കുന്ന ഏര്‍പ്പാട് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നടന്‍ ചെമ്പന്‍ വിനോദിന്റെ കല്യാണവാര്‍ത്തയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ ആ കാഴ്ച്ച കാണാം.സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ വിനോദിന്റെ വിവാഹം ശരിക്കും 'ആഘോഷിക്കുന്നുണ്ട്.'

പ്രധാനമായും രണ്ട് കാര്യങ്ങളാണ് മലയാളികളെ വിഷമിപ്പിക്കുന്നത്

1)വിനോദ് രണ്ടാമതും വിവാഹം കഴിച്ചു.
2)വിനോദും വധു മറിയവും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്.

വിനോദിനെയും മറിയത്തെയും അലുവയോടും മത്തിക്കറിയോടും ഉപമിച്ചവരുണ്ട്.അവരെ കണ്ടാല്‍ അച്ഛനെയും മകളെയും പോലെ തോന്നുന്നു എന്ന് വിധിയെഴുതിയവരുണ്ട്.

''ചേട്ടാ,അടുത്ത കല്യാണത്തിന് ഉറപ്പായും വിളിക്കണേ...'' എന്നാണ് കുറേപ്പേരുടെ പരിഹാസം!

ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ ആളാണ് വിനോദ്.ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്.കുട്ടിയും അമ്മയും ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

ദാമ്പത്യം എന്നത് രണ്ടുപേര്‍ ഒന്നിച്ച് നടത്തുന്ന ഒരു യാത്രയാണ്.ഇനിയും ഒരുമിച്ച് സഞ്ചരിക്കാനാവില്ല എന്ന് രണ്ടുപേര്‍ക്കും ബോദ്ധ്യമായാല്‍ മാന്യമായി വേര്‍പിരിയുന്നത് തന്നെയാണ് അനുയോജ്യം.അല്ലെങ്കില്‍ ജീവിതം നരകമായി മാറും.കുഞ്ഞുങ്ങള്‍ കണ്ണുനീര്‍ കുടിക്കും.ചിലപ്പോള്‍ ആത്മഹത്യയും കൊലപാതകവും വരെ സംഭവിക്കും.അതെല്ലാം ഒഴിവാക്കി എന്നൊരു 'തെറ്റ് ' മാത്രമേ വിനോദ് ചെയ്തിട്ടുള്ളൂ!

നമ്മുടെ കാഴ്ച്ചപ്പാട് പ്രകാരം ഡിവോഴ്‌സ് ചെയ്യുന്നത് മഹാപാപമാണ്.ഭാര്യയെ തല്ലുന്നത് ആണത്തവും! പിന്നെ ഈ നാട് എങ്ങനെ നന്നാവാനാണ്?

ഒരു അഭിമുഖത്തില്‍ തന്റെ ആദ്യഭാര്യയെക്കുറിച്ച് വിനോദ് ഇങ്ങനെയാണ് പറഞ്ഞത്

''എന്റെ മകന്റെ അമ്മ വളരെ കേപ്പബിള്‍ ആയിട്ടുള്ള ഒരാളാണ്.അവനെ ഞാന്‍ വളര്‍ത്തുന്നതിനേക്കാള്‍ നന്നായി അവര്‍ വളര്‍ത്തും എന്ന് എനിക്ക് വിശ്വാസമുണ്ട്....''

പ്രഥമപങ്കാളിയെ വിനോദ് ഇപ്പോഴും ബഹുമാനിക്കുന്നുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം.ഈ മര്യാദ പലരും കാണിക്കാത്തതാണ്.ഡിവോഴ്‌സ്ഡ് ആയ ദമ്പതിമാര്‍ പരസ്പരം ചെളിവാരിയെറിയുന്നതാണ് സാധാരണയായി കാണാറുള്ളത്.അങ്ങനെ നോക്കുമ്പോള്‍ വിനോദിന്റെ നിലപാടുതറ ശ്ലാഘനീയമല്ലേ?

എല്ലാം മറക്കാം.വിനോദ് ഒന്നോ രണ്ടോ കല്യാണം കഴിച്ചോട്ടെ.ഈ നാട്ടില്‍ അത് നിയമവിരുദ്ധമല്ല.വിനോദിനോ മറിയത്തിനോ അതില്‍ യാതൊരു പ്രശ്‌നവുമില്ല.പിന്നെ എന്തിനാണ് പുറത്തുള്ള ചില വിഡ്ഢികള്‍ അസ്വസ്ഥരാകുന്നത്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവര്‍ എന്തിനാണ് വേവലാതിപ്പെടുന്നത്?

നമ്മുടെ നാട്ടിലെ വിവാഹസമ്പ്രദായങ്ങള്‍ വിചിത്രമായി തോന്നാറുണ്ട്.രണ്ട് മനുഷ്യര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടാലും അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല.ജാതി,മതം,പ്രായം,വീട്ടുകാരുടെ അഭിപ്രായം,ബന്ധുക്കളു­­ടെ ഇഷ്ടം,ജാതകം,സ്ത്രീധനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നാലെ വരും.തനിക്ക് ഏറ്റവും യോജിച്ച ഇണയെ തിരഞ്ഞെടുക്കാന്‍ പലപ്പോഴും മലയാളിയ്ക്ക് സാധിക്കാറില്ല.

ഇവിടെയാണ് വിനോദിനെയും മറിയത്തിനെയും തിരിച്ചറിയേണ്ടത്.പരസ്പരം ഇഷ്ടമായ രണ്ടുപേര്‍ കല്യാണം കഴിച്ചു.അതിനപ്പുറത്തുള്ള കാര്യങ്ങള്‍ നോക്കുന്നതെന്തിന്? അവര്‍ തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ടായിപ്പോയത് അവരുടെ തെറ്റാണോ? ആ ഒറ്റക്കാരണത്തിന്റെ പേരില്‍ മനസ്സിന്റെ സന്തോഷം അവര്‍ വേണ്ടെന്ന് വെയ്ക്കണോ?

അപരന്റെ പ്രണയത്തിലും ലൈംഗികതയിലുമൊക്കെ ഇടപെടുന്നത് മഹാബോറാണ്.വിനോദിനെ കുറ്റം പറയുന്നവരുടെ പ്രണയജീവിതം ചിലപ്പോള്‍ ശോകമൂകമായിരിക്കും.അതിന് പാവം വിനോദ് എന്ത് പിഴച്ചു?സ്വന്തം നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല.

വിനോദിനും മറിയത്തിനും എല്ലാവിധ ആശംസകളും.സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (29 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends