പ്രശസ്ത ബോളിവുഡ് നടന് ഇര്ഫാന് ഖാന് അന്തരിച്ചു! വര്‍ഷങ്ങളായി അലട്ടിയിരുന്ന രോഗത്തിന് പിന്നാലെ വന്‍കുടലിലെ അണുബാധ എല്ലാം തകർത്തു... അവസാന നിമിഷവും ആ ആഗ്രഹം പൂർത്തിയാക്കാനാകാതെ ആ വിയോഗം
പ്രശസ്ത ബോളിവുഡ് നടന് ഇര്ഫാന് ഖാന് അന്തരിച്ചു. 54 വയസായിരുന്നു. വന്‍കുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന നടന് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരണവാര്‍ത്ത സിനിമാ നിര്‍മാതാവ് ഷൂജിത് സിര്‍കാറാണ് പുറത്തുവിട്ടത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്ഫാന് ഖാന്റെ മാതാവ് അന്തരിച്ചത്. ജയ്പൂരിലായിരുന്നു മരണം. നടന് മുംബൈയിലായതിനാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ കാരണം യാത്ര മാറ്റുകയായിരുന്നു.
തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരം ചടങ്ങുകള്‍ വീക്ഷിച്ചത്. ഇര്ഫാന് ഖാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ആജ്തക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്മക്കളും കൂടെയുണ്ടായിരുന്നു. 2018ല്‍ തനിക്ക് എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. 2. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. 'അംഗ്രേസി മീഡിയ'മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാന്‍ സിംഗ് തോമര്‍(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.
https://www.facebook.com/Malayalivartha