ജീവിതത്തിലുണ്ടായ ആദ്യ പ്രവചനം കലാഭവന്‍ മണിയായിരുന്നു... സലിം കുമാറിന്റെ കല്യാണ ദിവസം തന്നെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഇതാണ്... അതിനുശേഷം സംഭവിച്ചത് അവിശ്വസനീയമായിരുന്നു... അതും വളരെ പെട്ടന്ന് തന്നെ... മനസ് തുറന്ന് സലിംകുമാർ

മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് സലിംകുമാർ. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ സലിം കുമാര്‍ എന്ന നടനെ ബിഗ് സ്ക്രീനിലെത്തിച്ചത് ഏഷ്യനെറ്റിലെ 'കോമിക്കോള' എന്ന പ്രോഗ്രാമായിരുന്നു.
ചെറിയ വേഷങ്ങളിലൂടെയുള്ള സലിംകുമാറിന്റെ വരവിന് വലിയ പ്രോത്സാഹനമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ്' നൂറുവട്ടം എന്ന സിനിമയിലൂടെ വരവറിയിച്ച സലിം കുമാര്‍ തെങ്കാശിപ്പട്ടണം എന്ന സിനിമയിലൂടെയാണ് ജനപ്രിയ കോമഡി താരമാകുന്നത്.
അതിനും മുന്‍പേ നാടന്‍പെണ്ണും നാട്ടു പ്രമാണിയും, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സിനിമകളില്‍ സലിം കുമാര്‍ വന്നു പോയെങ്കിലും തെങ്കാശിപ്പട്ടണമാണ് സലിം കുമാര്‍ എന്ന നടന്‍റെ തലവര മാറ്റുന്നത്, അവിടുന്നങ്ങോട്ട് സലിം കുമാര്‍ ഇല്ലാത്ത ചിത്രം മലയാള സിനിമയിലെ അപൂര്‍വ അനുഭവമായി.
സീസണല്‍ കോമഡി താരത്തിനപ്പുറം അച്ഛനുറങ്ങാത്ത വീട് പോലെയുള്ള സിനിമകളില്‍ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്തു കൊണ്ട് കരുത്തനായ നടനാണ് താനെന്നും സലിം കുമാര്‍ തെളിയിച്ചു.
സലിം കുമാര്‍ മലയാള സിനിമയിലെ വലിയൊരു താരമാകുമെന്ന് ആദ്യം പ്രവചിച്ചത് കലാഭവന്‍ മണിയായിരുന്നു. സലിം കുമാറിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കലാഭവന്‍ മണി സലിമിന്റെ ചെവിയില്‍ പറഞ്ഞത് ഇതായിരുന്നു.
'ഇനി നിന്റെ ഡേറ്റിനാണ് ഡിമാന്റ് നീ ഇവിടെ വലിയ ഒരു താരമാകും'. കലാഭവന്‍ മണിയുടെ അന്നത്തെ വാക്കുകളില്‍ ഒരു സഹപ്രവര്‍ത്തകന്റെ വാത്സല്യംനിറച്ചു കൊണ്ട് സലിം കുമാര്‍ വീണ്ടും അതോര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha


























