Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണ് എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും! മോഹന്‍ലാലും ഞാനും അടുത്ത സുഹൃത്തുക്കളാണ്... സിനിമയില്‍ നിന്നും പിന്മാറാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് ലൈവില്‍ ശോഭന! അമ്പരന്ന് ആരാധകർ

30 APRIL 2020 08:53 AM IST
മലയാളി വാര്‍ത്ത


മലയാളികളുടെ പ്രിയ താരമാണ് ശോഭന. സിനിമയിൽ നിന്നും പിന്മാറിയെങ്കിലും ആരാധകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതാരം. ഇപ്പോഴിതാ ആരാധകരോട് സംസാരിക്കാന്‍ ശോഭന ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്.

പെട്ടെന്ന് താരത്തെ ലൈവില്‍ കണ്ടപ്പോൾ ആരാധകര്‍ അമ്ബരന്നു. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു നിന്ന വീഡിയോയില്‍ മറുപടി പറഞ്ഞു.

ഒരു സമയത്ത് സിനിമയില്‍ നിന്നും പിന്മാറിയിരുന്നു താരം. അതിനു പിന്നിലെ കാരണവും താരം ലൈവില്‍ വെളിപ്പെടുത്തി. 'സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്നെസ്സ് സിനിമ നല്‍കും.

അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്' ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്ബത്ത് തുടങ്ങി ചില സിനിമളാണ് താരം പറഞ്ഞത്.

മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്ബത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച്‌ ചെയ്ത സിനിമയാണെന്ന് ശോഭന കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വെളിപ്പെടുത്തി.

മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80-s ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം പങ്കുവച്ചു.

മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (34 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (47 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends