Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബോളിവുഡിന്റെ തിരശ്ശീലയില്‍ യുവത്വത്തിന്റെ ആഘോഷങ്ങള്‍ക്കു തിരികൊളുത്തിയ താരം; ഒരു പൂര്‍ണയൗവനചിത്രമായി ഹിന്ദിസിനിമാലോകം കൊണ്ടാടിയ ബോബിയിലൂടെ നായികനായി എത്തി പിന്നീട് ബോളിവുഡിന്റെ മുഖമായി മാറിയ താരം; ഋഷി കപൂറിന് പ്രണാമം

30 APRIL 2020 03:10 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ തിരശ്ശീലയില്‍ യുവത്വത്തിന്റെ ആഘോഷങ്ങള്‍ക്കു തിരികൊളുത്തിയ താരമാണ് ഋഷി കപൂര്‍. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകന്‍. ഒരു പൂര്‍ണയൗവനചിത്രമായി ഹിന്ദിസിനിമാലോകം കൊണ്ടാടിയ ബോബിയിലൂടെ നായികനായി എത്തി പിന്നീട് ബോളിവുഡിന്റെ മുഖമായി മാറിയ താരം. 1973 -ല്‍ രാജ്കപൂര്‍ സംവിധാനം ബോബിയിലെ കന്നിപ്രകടനത്തിലൂടെത്തന്നെ ഋഷി കപൂര്‍ഡിംപിള്‍ കപാഡിയ ജോഡി ഹിന്ദി സിനിമാലോകത്തിന്റെ അവിഭാജ്യഘടകമായി മാറി. പിന്നീട് ബി ടൗണിലെ പ്രണയനായകനായി ഏകദേശം 92 സിനിമകളില്‍ അഭിനയിച്ചു. അതില്‍ 36 എണ്ണവും ബോക്‌സ്ഓഫിസിലെ ഹിറ്റുകളായിരുന്നു. ബോബി, ലൈലാ മജ്‌നു, സര്‍ഗം, കര്‍സ്, പ്രേം രോഗ്, നാഗിന, ഹണി മൂണ്‍, ഹീന, ബോല്‍ രാധാ ബോല്‍, യേ വാദാ രഹാ തു തുടങ്ങിയവ പ്രധാന ഹിറ്റുകള്‍. എണ്‍പതുകളില്‍ ഋഷി കപൂര്‍ ചിത്രങ്ങളുടെ ഗാനങ്ങള്‍ യുവാക്കളുടെ ഹരമായിരുന്നു. അദ്ദേഹത്തിന്റെ ഡാന്‍സും വസ്ത്രധാരണരീതിയിലും അന്നത്തെ കോളജ് കാലത്തെ തരംഗമായിരുന്നു.

1999ല്‍ ആ അബ് ലോട്ട് ചലേന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിങിനെയാണ് ഋഷി കപൂര്‍ വിവാഹം കഴിച്ചിരിക്കുന്നത്. 2000 കാലഘട്ടത്തില്‍ അദ്ദേഹം സഹതാരത്തിന്റെ വേഷത്തിലേയ്ക്കു മാറി. ഹം തും, ഫനാ, നമസ്‌തേ ലണ്ടന്‍, ലവ് ആജ് കല്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കരികിലേയ്‌ക്കെത്തി. 2018ല്‍ അദ്ദേഹത്തിന്റെ കാന്‍സര്‍ ആണെന്ന് സ്ഥിരീകിരിച്ചു.ന്യൂയോര്‍ക്കില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ചികിത്സയ്ക്കു ശേഷം അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോഡിയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. 1970 കളിലെ യുവതയുടെ ഹരമായിരുന്ന ഋഷി കപൂര്‍ ഇനി ഓര്‍മ്മ. ഋഷിയുടെ ശബ്ദമായി ബോബി യില്‍ അവതരിച്ച ശൈലേന്ദ്ര സിംഗിനെ ഇന്നും നാം ഓര്‍ക്കുന്നത് ആ സിനിമയിലെ കാലാതിവര്‍ത്തിയായ ഗാനങ്ങളിലൂടെയാണ്. ബോബിയുടെ കഥ, ഋഷിയുടെ ശബ്ദമായിരുന്ന ശൈലേന്ദ്ര സിംഗിന്റെ ഓര്‍മ്മകളില്‍. മേ ശായര്‍ തോ നഹി, ഹം തും ഏക് കമരേ മേം ബന്ദ് ഹോ തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമാഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സംഗീത പ്രമേകളുടെ എന്നത്തെയും ഹരം. മേ ശായര്‍ തോ നഹിയുടെ പിറവിയും മറക്കാനാവില്ല. ഗാനം സൂപ്പര്‍ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചവരില്‍ ഒരാള്‍ പിന്നണിയില്‍ അതീവ ഹൃദ്യമായി ഗിറ്റാര്‍ വായിച്ച ഗോരഖ് ശര്‍മ്മയാണ്. ശര്‍മ്മയുടെ ഗിറ്റാര്‍ തന്ത്രികളെ ഒഴിച്ചുനിര്‍ത്തി ഈ ഗാനത്തെ കുറിച്ച് സങ്കല്‍പ്പിക്കുക പോലും അസാധ്യം. ഗാനം റെക്കോര്‍ഡ് ചെയ്ത അതേ ദിവസം വൈകീട്ടായിരുന്നു ബോബിയുടെ റിലീസിന് മുന്നോടിയായി സിനിമാരംഗത്തെ പ്രമുഖര്‍ക്ക് വേണ്ടി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാജ് കപൂര്‍ ഒരുക്കിയ ആര്‍ഭാടപൂര്‍ണ്ണമായ വിരുന്ന്. മേരാ നാം ജോക്കറിന്റെ നഷ്ടം നികത്താന്‍ രാജ് കപൂര്‍ ഒരുക്കിയു പുതിയ സാമ്പത്തിക പരീക്ഷണം കൂടിയായിരുന്നു മകനെ വച്ചൊരുക്കിയ ബോബി. എല്ലാ കണക്കും തെറ്റിച്ചു. ബോബി ഒരു യുവത ഏറ്റെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (33 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (46 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends