Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുരളിക്ക് തന്നോട് ശത്രുത തോന്നാനുണ്ടായ കാരണം.... മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ

30 APRIL 2020 09:36 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സിനിമയ്ക്കകത്തും പുറത്തും ഒരുപാട് പേരുകള്‍ ഉണ്ട്. പരുക്കനും ക്ഷിപ്രകോപിയുമൊക്കെയായാണ് മമ്മൂട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കര്‍ക്കശക്കാരനാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ അടുത്തറിയാവുന്നവരും സന്തതസഹചാരികളുമെല്ലാം ഇക്കാര്യങ്ങള്‍ നിഷേധിക്കും. ഒരാളെ കണ്ട് അയാളുടെ സ്വഭാവം ആരും അളക്കരുത്. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്നിലുമുണ്ടെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ളൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്തിനോട് സിനിമയിലെ സൗഹൃദത്തെക്കുറിച്ചും ശത്രുതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിലാണ് മുരളിയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. മുരളിക്ക് തന്നോട് ശത്രുത തോന്നാനുണ്ടായ കാരണം ഇന്നും അവ്യക്തമാണ്. ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുകയായിരുന്നു അത്. അദ്ദേഹത്തിന് എന്തിനാണ് തന്നോട് ശത്രുത തോന്നിയതെന്ന് അറിയില്ലെന്ന് പറഞ്ഞ് വികാരധീനനാവുകയാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖമായിരുന്നുവെങ്കിലും വീഡിയോ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. ഇതേ വീഡിയോയില്‍ ഭരതനെക്കുറിച്ചും തുറന്നുപറയുന്നുണ്ട് താരം.
മദ്യപിക്കുന്ന ശീലമുള്ളയാളല്ല താന്‍, എന്നാല്‍ ആരെങ്കിലും കുടിച്ചതിന് ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും. മുരളിയുമായി പ്രത്യേകമായൊരു അടുപ്പമുണ്ട്. ഞങ്ങള്‍ അഭിനയിച്ച സിനിമകളിലും കഥാപാത്രങ്ങളിലുമൊക്കെ ഒരു ഇമോഷണല്‍ ലോക്കുണ്ടാകാറുണ്ടെന്നും മമ്മൂട്ടി പറയുന്നു. പെട്ടെന്നൊരു ദിവസം മുരളിക്ക് മമ്മൂട്ടി ശത്രുവാകുകയായിരുന്നു. ശത്രുതയ്ക്ക് കാരണം എന്താണെന്ന് പറയാതെയായിരുന്നു അദ്ദേഹം യാത്രയായത്. ഇമോഷണലായി കണ്ണുനിറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്. ഈ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
മമ്മൂട്ടി ഒരു തുറന്ന പുസ്തകമാണ്. തന്റെ മാതൃക കാണിച്ച് മക്കളെയും അതേ വഴിയില്‍ നടത്തുന്ന മാന്യനായ ഒരു അച്ഛന്‍. ഇന്നേ വരെ ചീത്തപ്പേര് ഇല്ലാത്ത ഇന്ത്യന്‍ സിനിമയുടെ മികച്ച താരം. മുരളിയെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അതാണ് മമ്മൂക്ക. എല്ലാം മുഖത്ത് കാണാം. ഒന്നും ജീവിതത്തില്‍ അഭിനയിക്കാത്തത് ആണ് ഈ മഹാനടന്റെ വിജയമെന്നായിരുന്നു ഒരാളുടെ കമന്റ്. മുരളിയുടെ മകളുടെ കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും മമ്മൂക്ക പില്‍ക്കാലത്ത് നല്‍കിയിരുന്നു,കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് സന്ദര്‍ശനം നടത്തിയിരുന്നുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (34 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (47 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends