ഈ മിടുക്കി ഇന്ത്യയിലെ നമ്പര്‍ 1; മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്ക്കാരം ഉത്തര ഉണ്ണികൃഷ്ണന്
ഇതാദ്യമായി പത്തു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 62ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിലാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്ക്കാരം ഉത്തര ഉണ്ണികൃഷ്ണന് ലഭിച്ചത്. ഗായകനായ ഉണ്ണികൃഷ്ണന്റെ മകളാണ് പത്തു വയസ്സുകാരിയായ ഉത്തര. തമിഴ് ചിത്രമായ ശൈവത്തിലെ ഗാനത്തിനാണ് ഉത്തരയ്ക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ശൈവം. ഇതിലെ അഴക് എന്ന ഗാനത്തിനാണ് ഉത്തരയ്ക്ക് പുരസ്കാരം ലഭിച്ചത്. ശൈവത്തിലെ ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് ബേബി സാറ എന്ന പെണ്‍കുട്ടിയാണ്. ജി.വി. പ്രകാശാണ് ഉത്തര പാടിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണന് പാടിയ ആദ്യ തമിഴ് ഗാനത്തിന് തന്നെ അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരുന്നു. ഇതേ പാത തന്നെയാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്റെ മകളും പിന്തുടരുന്നത്. ഉത്തര പാടിയ ആദ്യ തമിഴ് ഗാനത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഉത്തര സംഗീത ക്ലാസുകളില്‍ പോയി തുടങ്ങിയിരുന്നു.
ചെന്നൈയിലെ ലേഡി അന്‍ഡാല്‍ വെങ്കട സുബ്ബറാവു മെട്രിക്കുലേഷന്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര. 1994 ല്‍ ഇറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ എന്നവളേ എന്ന ഗാനം എക്കാലത്തേയും ഹിറ്റ് ഗാനമായതോടെയാണ് ഉത്തരയുടെ പിതാവ് ഉണ്ണികൃഷ്ണന് തമിഴകത്ത് കാലുറപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha