Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്ലീവ്‌ലസിട്ടാല്‍ നശിച്ചുപോകുമെന്ന് പുലമ്പുന്നവര്‍ക്ക് ഇത് അശ്ലീലമാകും; എന്നാല്‍ എനിക്കിത് എന്റെ മനോഹരമായ കാടാണ്', നടിയും മുന്‍മോഡലും ഗായികയുമായ രേവതി സമ്പത്ത് ആണ് തന്റെ രോമം നിറഞ്ഞ കക്ഷത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് എഴുതിയത്

01 MAY 2020 04:53 PM IST
മലയാളി വാര്‍ത്ത

നടിയും മുന്‍മോഡലും ഗായികയുമായ രേവതി സമ്പത്ത് ആണ് തന്റെ രോമം നിറഞ്ഞ കക്ഷത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാകുകയാണ് . പെണ്‍ശരീരം രോമകൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അശ്ലീവും പുരുഷന്മാരുടേത് ആണത്തവുമാകുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് രേവതി ഉയര്‍ത്തുന്നത്.

രേവതിയുടെ ഫേസ്സ്ബുക് പോസ്റ്റ് ഇങ്ങനെ

ശബ്ദം ഉയർത്താൻ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവർക്ക് ഇത് എന്തായാലും "അശ്ലീലം" തന്നെ ആയിരിക്കും.

എന്നാൽ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാൽ വിയർപ്പിന്റെ തുള്ളികൾ ഉല്പാദിപ്പിക്കുന്ന അത്രമേൽ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ത്രെച്ച് മാർക്കും വിയർപ്പിൻ്റെ ഗന്ധവും യാഥാർത്ഥ്യത്തിൽ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആർക്കാണിത്ര നിർബന്ധം ?

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളിൽ ദുർഗന്ധം വിയർപ്പിനാൽ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളിൽ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ - പുരുഷ- ട്രാൻസ്ജെൻ്റർ ഉൾപ്പടെയുള്ളവർക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാർത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ ).

ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല 'ആക്കുന്നു' എന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും????
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ല.

മനുഷ്യ ശരീരത്തിൽ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകൾക്ക് അതു നിഷേധിക്കപ്പെടുമ്പോൾ മനുഷ്യാവകാശത്തിൽ നിന്ന് അവർ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിൻ്റെ ശൈലിനിഘണ്ടുവിൽ രോമം ദർശിക്കാൻ പാടില്ല എന്നു സമൂഹം നിഷ്കർശിക്കുമ്പോൾ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളിൽ നിന്ന്.. തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ(റാംപ് )ഞാൻ സജീവമായിരുന്നെങ്കിലും അവർ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അർത്ഥശൂന്യമായതിനാൽ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാൾഡ് ഷോ ഡയറക്ടറുമാർ/ ഫാഷൻ choreographമാർ മുന്നോട്ടു വയ്ക്കുന്ന ആശയത്തിൻ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച് സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാൽ ഇവർക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവർക്ക്.

ഉത്പന്ന കമ്പനികളും, മുഖ്യധാരാ ഫാഷൻ കമ്പനികളും, സിനിമയും സ്ത്രീസൗന്ദര്യത്തെ ജൈവികതയിൽ നിന്നു വിച്ഛേദിച്ചു കൊണ്ട് കൃത്രമമായ സൗന്ദര്യബോധത്തിലേക്കാണ് തരംതാഴ്ക്കുന്നത്. മേൽ പറഞ്ഞ മീഡിയങ്ങളിലൂടെ 'മോഡലു'കളായി വരുന്നവരിലൊന്നും രോമങ്ങൾ കാണാനേയുണ്ടാവില്ല. മോഡലുകളായ സ്ത്രീകൾ തന്നെ സ്ത്രീകളെ തെറ്റായി നയിക്കുന്നത് തികച്ചും വേദനാജനകമാണ്.മിസ്സ് യൂണിവേഴ്സ്, മിസ്സ് ഇന്ത്യ, മിസ്സ് കേരള തുടങ്ങി ഒരിടത്തും രോമങ്ങളുള്ള ശരീരവുമായി ആരും എത്തുന്നില്ല. പേജൻറുകളുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു യാഥാർത്ഥ്യം പ്രകടമാക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

പാവാട ഇടാനെടുക്കുമ്പോൾ ഇന്നും എത്ര പെൺകുട്ടികൾ " അയ്യോ, വാക്സ് ചെയ്തില്ലല്ലോ " എന്നാലോചിച്ച് മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്.

രോമരഹിതമായ സ്ത്രീ ശരീരം പുരുഷനെ ആകർഷണത്തിൻ്റെ മുൾമുനയിലെത്തിക്കുന്നു എന്നാണ് വയ്പ്പ്. രോമകൂമങ്ങൾ കാരണം പുരുഷൻ ലൈംഗികതയിൽ നിന്നും സ്ത്രീയെ മാറ്റിനിറുത്തുന്നു എന്നു വരെ പരസ്യകമ്പനികൾ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്. സ്ത്രീയെ അരക്ഷിതാവസ്ഥയിലാക്കാൻ ദിനം ദിനം ഇവർ ആഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പല വിധത്തിനുള്ള പ്രതിഷേധങ്ങൾ ഇതിനെതിരെയെല്ലാം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നടന്നുകൊണ്ടേയിരിക്കുകയാണ്.

രണ്ടു കോടിയുടെ ഫെയർനസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്നേഹത്തോടെ ഓർക്കുകയാണ്. നിങ്ങൾ മാതൃകയാവുകയാണ്. "What will I do with the money I get from such an add?? " എന്നു നിങ്ങൾ ചോദിച്ച ചോദ്യം പാട്രിയാർക്കി നിറഞ്ഞ ഈ സമൂഹത്തിൽ മുഴങ്ങി കേൾക്കട്ടെ!

സ്വന്തം ശരീരം സ്വന്തം അവകാശമാണ്.ഫെയർനസ്സ് ക്രീം ഉപയോഗിച്ച് വെളുത്തവരും ശരീരത്തിൽ രോമമില്ലാത്തവരും കല്ലെറിയട്ടെ.എന്ന് പറഞ്ഞുകൊണ്ടാണ് രേവതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (37 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (38 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends