Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കും പറയേണ്ടി വന്നൂ മഞ്ജൂ കുറച്ച് മോശമായി അഭിനയിക്കൂ എന്ന്...

25 MARCH 2015 02:24 PM IST
മലയാളി വാര്‍ത്ത.

കാലം മഞ്ജു വാര്യറില്‍ വരുത്തിയ മാറ്റങ്ങള്‍ തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
മഞ്ജുവിന്റെ ആദ്യ വരവില്‍ സല്ലാപം കഴിഞ്ഞ് അഭിനയിച്ചത് എന്റെ തൂവല്‍കൊട്ടാരത്തിലായിരുന്നു. രണ്ടാമത്തെ വരവിലും രണ്ടാമത് അഭിനയിച്ചത് എന്റെ സിനിമയില്‍ തന്നെ. കാലം കാത്തുവെച്ച ആകസ്മികതയാണിത്. തൂവല്‍കൊട്ടാരത്തില്‍ അഭിനയിക്കുമ്പോള്‍ പതിനാറു പതിനേഴ് വയസ്സേ മഞ്ജുവിന് ഉള്ളൂ. സിനിമയെ അത്ര ഗൗരവമായി കാണാത്ത കളിക്കുട്ടിയായിരുന്നു മഞ്ജു. പറഞ്ഞു കൊടുക്കുന്ന രംഗങ്ങള്‍ കൃത്യമായി ചെയ്യും എന്നല്ലാതെ സംശയങ്ങളൊന്നും ചോദിക്കില്ലായിരുന്നു. എങ്കിലും മഞ്ജുവിന്റെ അഭിനയപാടവം തിരിച്ചറിഞ്ഞ സിനിമയായിരുന്നു തൂവല്‍കൊട്ടാരം. 
അതില്‍ സുകന്യയോടൊപ്പം ഒരു നൃത്തരംഗം ഉണ്ടായിരുന്നു. മഞ്ജുവിന്റെ കഥാപാത്രമായ ദേവപ്രഭ സുകന്യയുടെ കഥാപാത്രത്തേക്കാള്‍ ഒരുപടി താഴേ നില്‍ക്കണം. പ്രേക്ഷകര്‍ കാണുമ്പോള്‍ സുകന്യയുടെ നൃത്തമാണ് നല്ലതെന്ന് പറയണം. പക്ഷെ ഷൂട്ടിങ്ങിന്റെ സമയത്ത് എത്ര തവണ ചെയ്തിട്ടും മഞ്ജുവിന്റെ നൃത്തമായിരുന്നു മികച്ചത്. സുകന്യ കലാക്ഷേത്രയില്‍ നിന്നും ഗോള്‍ഡ് മെഡലൊക്കെ നേടിയ അനുഭവസമ്പത്തുള്ള നടിയാണ്, എന്നിട്ടും അവരേക്കാള്‍ മികച്ചു നിന്നത് പുതുമുഖനടിയായ മഞ്ജുവായിരുന്നു. അവസാനം കലാമാസ്റ്റര്‍ക്കും എനിക്കും പറയേണ്ടി വന്നൂ മഞ്ജൂ കുറച്ച് മോശമായി അഭിനയിക്കൂ എന്ന്. ശോഭന കഴിഞ്ഞാല്‍ മലയാളത്തില്‍ ഇത്ര ഭംഗിയായി നൃത്തം ചെയ്യുന്ന അഭിനേത്രി മഞ്ജുവായിരിക്കും.

രണ്ടാംവരവിനു മുന്നോടിയായി മഞ്ജു ഗുരുവായൂരില്‍ അവതരിപ്പിച്ച നൃത്തം ഞാന്‍ കാണാന്‍ പോയി. അന്നു പലരും പറഞ്ഞു എന്റെ സിനിമയിലൂടെയാണ് മഞ്ജു തിരിച്ചു വരുന്നതെന്നൊക്കെ. പക്ഷെ ഞാന്‍ മഞ്ജുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു മഞ്ജുവിനെവച്ച് വെറുതെ ഒരു സിനിമ ചെയ്യില്ല. മഞ്ജുവിനു പറ്റിയ കഥ എന്നു വരുന്നോ അന്നു മാത്രമേ സിനിമ ചെയ്യൂ എന്ന്. 
എന്നും എപ്പോഴുമിലെ അഡ്വ: ദീപ മഞ്ജുവിന് ചേര്‍ന്ന കഥാപാത്രമായിരുന്നു. ഞാന്‍ തൂവല്‍കൊട്ടാരത്തില്‍ കണ്ട കളിക്കുട്ടിയായിരുന്നില്ല എന്നും എപ്പോഴുമില്‍ അഭിനയിക്കാന്‍ വന്ന മഞ്ജുവാര്യര്‍. പണ്ട് ഒരു സീന്‍ ചെയ്യുന്നതിനു മുമ്പ് പ്രത്യേകിച്ച് സംശയങ്ങളൊന്നും മഞ്ജു ചോദിക്കില്ലായിരുന്നു. ഇന്ന് മഞ്ജു സംശയങ്ങള്‍ ചോദിക്കും, കൂടുതല്‍ നന്നാക്കേണ്ട ഭാഗങ്ങള്‍ പറയാതെ തന്നെ നന്നാക്കും. എനിക്ക് മഞ്ജുവിനെ അധികം തിരുത്തേണ്ട സാഹചര്യങ്ങളൊന്നും വന്നിട്ടില്ല. ജീവിതാനുഭവം മഞ്ജുവിനെ ഒരുപാട് പക്വമതിയാക്കി. അന്ന് വലിയ വായനയൊന്നും മഞ്ജുവിനില്ലായിരുന്നു, ഇന്ന് വായനയില്‍ നിന്നു കിട്ടിയ അറിവും ജീവിതാനുഭവവും എല്ലാം ചേര്‍ന്നതോടെ തഴക്കം വന്ന ഒരു അഭിനേത്രിയേയാണ് മഞ്ജുവില്‍ കണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends