ലോക്ക്ഡൗണ്‍ കാലത്തെ മഞ്ജുവാര്യരുടെ പുതിയ വിശേഷം

ലോക്ക്ഡൗണ്‍ കാലം നൃത്ത പരിശീലനത്തിനു വേണ്ടിയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യര്‍ സമയം നീക്കിവയ്ക്കുന്നത്. നൃത്തം അഭ്യസിക്കുന്നതിന്റെ വീഡിയോകള്‍ മഞ്ജു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, മറന്നു തുടങ്ങിയ വീണവായനയും പൊടിതട്ടിയെടുത്ത് അഭ്യസിക്കുകയാണ് മഞ്ജു. വീണുകിട്ടിയ ദിവസങ്ങള്‍ അത്രയും തന്റെ കലാഭിരുചിയെ മിനുക്കിയെടുക്കാനായി ചെലവഴിക്കുകയാണ് മഞ്ജു വാര്യര്‍. അഭിനയത്തിലും നൃത്തത്തിലും സംഗീതത്തിലുമെല്ലാം അഭിരുചിയുള്ള ഒരു സമ്പൂര്‍ണ്ണ കലാകാരിയാണ് മഞ്ജുവെന്ന് പറയാം. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിന് മുന്‍ഗണന നല്‍കാന്‍ മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്തം അഭ്യസിക്കാനും വേദികളില്‍ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലെ കലാതിലകമായിരുന്ന മഞ്ജുവെന്ന കലാകാരിയെ സിനിമയിലേക്ക് എത്തിച്ചതും നൃത്തത്തിന്റേതായ ഈ പശ്ചാത്തലം തന്നെയാണ്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്രെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേഴ്‌സ്യല്‍ ചിത്രം കൂടിയാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























