അച്ഛന്റെ അവസാന പിറന്നാള്‍ ദിവസത്തെ ഓര്‍മകള്‍ പങ്കുവച്ച് സൗഭാഗ്യ

വിടപറഞ്ഞ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നര്‍ത്തകിയായ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. അവസാന ജന്മദിനത്തില്‍ അച്ഛനോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് താരം ഹൃദയസ്പര്‍ശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ മരിക്കുന്നതിന് മുന്‍പുള്ള ജന്മദിനത്തില്‍ നിത്യയൗവ്വനത്തോടെ ഇരിക്കാനാണ് സൗഭാ ഗ്യ ആശംസിച്ചത്. ഇനി അച്ഛന് പ്രായമേറില്ല എന്നാണ് കുറിച്ചത്.
'മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാന്‍ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല..' സൗഭാഗ്യ കുറിച്ചു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി താര കല്യാണ്‍ പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്.
2017 ജൂലൈ 30നാണ് നര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രാജാറാം മരിക്കുന്നത്. പനി ബാധിക്കുകയും പിന്നീട് ആന്തരികാവയവങ്ങള്‍ ഇന്‍ഫെക്ഷന്‍ ബാധിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























