എല്ലാവരെ പോലെയും കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ.... ഞാനാഗ്രഹിച്ചത് ആ നടനെ വിവാഹം ചെയ്യണമെന്നായിരുന്നു... വെളിപ്പെടുത്തലുമായി ലക്ഷ്മി ഗോപാലസ്വാമി

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നടിയും നര്‍ത്തകിയുമാണ് താരം. പ്രായം അമ്ബതുകഴിഞ്ഞിട്ടും താരം ഇത് വരെയും വിവാഹം കഴിക്കാത്തത്തിന്റെ കാരണം നേരത്തെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ലക്ഷ്മിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ലെന്ന് ലക്ഷ്മി പറയുന്നു 'ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല.
എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ' എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞത്.
എല്ലാവരെ പോലെയും കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ട് എന്നാല്‍ വിവാഹം കഴിക്കാത്തതില്‍ കാരണമുണ്ടെന്നും താരം പറഞ്ഞു. 'ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം.
വിവാഹം കഴിക്കുമ്ബോള്‍ രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളാകണം. അങ്ങനെ ഒരാള്‍ എത്തിയാല്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും' താരം പങ്കുവച്ചു.
https://www.facebook.com/Malayalivartha























