Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പ്രശസ്തനായ നടന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ചിത്രം..ഇതാണ് അസുമാബിവി!

10 MAY 2020 11:03 AM IST
മലയാളി വാര്‍ത്ത

നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ഓർമ്മകൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ തന്നെ ഉണ്ട്.
ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട് 31 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.ഇന്ന് ഈ മാതൃ ദിനത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പ്രേംനസീറിന്റെ മാതാവിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് എഴുതിയ വാക്കുകളാണ്.മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ലോകത്തുനിന്നും വിട്ടുപിരിഞ്ഞുപോയതാണ് പ്രേംനസീറിന്റെ മാതാവെന്ന് അഷ്റഫ് പറയുന്നു. ആ അമ്മയുടെ ഛായാചിത്രവും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

ആലപ്പി അഷ്റഫിന്റെ കുറിപ്പ്:

ഇന്നു മാതൃദിനം, പ്രശസ്തനായ മകന് കാണാൻ കഴിയാത പോയ സ്വന്തം അമ്മയുടെ ഒരു ചിത്രമാണിത്. ഭൂമിയിൽ നമുക്ക് ലഭിച്ച മാലാഖയാണ് അമ്മ.

ആ അമ്മയുടെ മുഖം കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നുമായില്ല. മരണ കിടക്കയിൽ അവസാനം തെളിയുന്ന മുഖവും അമ്മയുടെതായിരിക്കും.

എന്നാൽ സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ബാല്യത്തിൽ വിട്ടുപിരിഞ്ഞു പോയ ഒരു ഉമ്മയുണ്ട്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഉമ്മ -അഭിവന്ദ്യയായ അസുമാബിവി..

മാതാവ് നഷ്ടപ്പെട്ട നസീർ സാറിന് എട്ടാം വയസ്സിൽ ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഡോക്ടർമാർ മരണമാണ് വിധിയെഴുതിയത്. അദ്ദേഹത്തിന്റെ ബാപ്പയുടെ വേദന കടിച്ചമർത്തിയുള്ള അവസാന അന്വേഷണത്തിൽ ഒരു കച്ചി തുരുമ്പു കിട്ടി ..

വർക്കലയിൽ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യൻ ഒറ്റമൂലിക്കാരൻ സ്വാമിജി. നേരെ വർക്കലയിൽ ചെന്നു വിവരം പറഞ്ഞു. ഉടൻ മരുന്നും പറഞ്ഞു ആയിരം തുടം മുലപ്പാൽ വേണം മരുന്ന് വാറ്റി എടുക്കാൻ..

നിരാശനായ് മടങ്ങിയ ആ പിതാവിനെ ചിറയൻകീഴിലെ അമ്മമാർ കൈവിട്ടില്ല.. അവർക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്ന് ആ ബാലൻ. അവർ സംഘടിച്ച് ജാതിമത ഭേദമില്ലാതെ, പിന്നീട് പ്രേംനസീറിന്റെ തറവാട്ടിലേക്ക് സ്ത്രീകളുടെ ഒരു ഒഴുക്കായിരുന്നു മുലപ്പാൽ നല്കാൻ.

അങ്ങനെ നൂറു കണക്കിന് അമ്മമാരുടെ മുലപ്പാൽ കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സംഭവം , ഇതേകുറിച്ചു നസീർസാർ തന്നെ എറെ തവണ എഴുതിയിട്ടുള്ളതാണ്. രോഗം ഭേദമായപ്പോൾ ആ വൈദ്യ ശ്രേഷ്ടൻ അദ്ദേഹത്തോട് പറഞ്ഞ് "മോനേ നീ ഇപ്പോൾ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ് ". ഒരിക്കൽ അദ്ദേഹമിത് എന്നോട് പറഞ്ഞപ്പോൾ അറിയാതെ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

സഹജീവി സ്നേഹത്തിലൂടെ ഒരു പാട് അമ്മമാരെ അതിരറ്റു സ്നേഹിച്ചിരുന്ന നസീർ സാറിന് തന്റെ സ്വന്തം ഉമ്മയുടെ സ്നേഹലാളന തൊട്ടറിയാൻ കഴിയാതെ പോയത് ദു:ഖകരമായ സത്യമാണ്.

ലോകത്തിൽ എല്ലാ മലയാളികളുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ് നസീർ സാറിന്റെ ചിത്രം. എന്നാൽ അദ്ദേഹത്തിന് ജൻമം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല.

ആ ഉമ്മയുടെ ഒരു ഫോട്ടോ പോലും ആ കുടുബത്തിൽ ആരുടെപക്കലും ഇല്ലായിരുന്നു. അന്നത്തെ കാലമല്ലേ..

എന്നാൽ കഴിഞ്ഞ വർഷം പ്രേംനസീർ ഫൗണ്ടേഷന് വേണ്ടി ശ്രീ.ഗോപാലകൃഷ്ണൻ എഴുതിയ "നിത്യഹരിതം" എന്ന പുസ്തകത്തിന് വേണ്ടി അദ്ദേഹം നടത്തിയ നസീർ സാറിനെ കുറിച്ചുള്ള ഗവേഷണത്തിൽ, ചിറയൻകീഴിൽ നസീർ സാറിന്റെ കുടുബത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ, പ്രേംനസീറിന്റെ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവരെയെല്ലാം സംഘടിപ്പിച്ച് അവർ പറഞ്ഞു കൊടുത്ത വിവരണങ്ങൾ വെച്ച് ആ മൺമറഞ്ഞ മതാവിന്റെ രൂപരേഖ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്ര രചനയിൽ വളരെ കൃത്യതയോടെ വരച്ചെടുപ്പിച്ചു.' ആ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവർ പറഞ്ഞു "ഇത് തന്നെ... ഒരു മാറ്റവുമില്ല"..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (4 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (4 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (4 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (4 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (5 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (5 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (6 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (7 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends