Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍! 23 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്... എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത് സച്ചി; ഹൃദയം നുറുങ്ങുന്ന വേദനയുമായി പൃഥ്വിരാജ്

20 JUNE 2020 10:07 AM IST
മലയാളി വാര്‍ത്ത

സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്. മിക്കവാറും എല്ലാ താരങ്ങളും സച്ചിയുമായുള്ള അവരുടെ അനുഭവത്തെയും വേദനകളെക്കുറിച്ചുമൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സച്ചിയുടെ വിയോഗത്തില്‍ തന്റെ വേദന പങ്കുവച്ച്‌ നടന്‍ പൃഥ്വിരാജിന്റെ കുറിപ്പ് .

എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത് സച്ചി എന്നും 23 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന താന്‍ അനുഭവിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പൃഥ്വി പറയുന്നു.

പൃഥ്വിയുടെ കുറിപ്പ് ഇങ്ങനെ...

സച്ചി,

എനിക്ക് ലഭിച്ച ഒരുപാട് സന്ദേശങ്ങളും എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ അറ്റന്‍ഡ് ചെയ്ത ചിലതുമൊക്കെ ഞാന്‍ എങ്ങനെ ഇതു സഹിക്കുന്നു എന്നാണ് ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. എന്നെയും നിങ്ങളെയും അറിയാവുന്നവര്‍ക്ക് നമ്മളെയും നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു.

പക്ഷേ അവര്‍ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പുണ്ട്. 'നിങ്ങള്‍ പോയത് കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്ബോഴാണ് ' എന്ന് അവരൊക്കെ പറയുമ്ബോഴും നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അറിയാവുന്ന എനിക്ക് അയ്യപ്പനും കോശിയുമല്ല നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാനാകും. നിങ്ങളുടെ ആഗ്രഹങ്ങളുടെ തുടക്കം മാത്രമായിരുന്നു ആ ചിത്രം. നിങ്ങളുടെ സിനിമാജീവിതം അത്രയും ഇൗ ഒരു പോയിന്റിലേക്കുള്ള യാത്രയായിരുന്നു.

പറയാത്ത ഒരുപാട് കഥകള്‍, പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാട് ആഗ്രഹങ്ങള്‍. രാവെളുക്കുവോളം വാട്ട്സാപ്പിലെ ശബ്ദസന്ദേശങ്ങള്‍ വഴിയുള്ള കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍ കോളുകള്‍. മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്കായി നമ്മള്‍ ഒരു ഗംഭീര പദ്ധതി തന്നെ ഉണ്ടാക്കിയിരുന്നു നമ്മള്‍ രണ്ടാളും കൂടി.

പക്ഷേ നിങ്ങള്‍ പോയി. നിങ്ങള്‍ സിനിമയെക്കുറിച്ചുള്ള വീക്ഷണവും മുന്നോട്ടുള്ള വര്‍ഷങ്ങളിലെ പദ്ധതികളെക്കുറിച്ചും മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും എന്റെ കരിയറും ഒക്കെ മറ്റൊരു തലത്തിലുള്ളതാകുമായിരുന്നു.

സിനിമയെ മറക്കാം. നിങ്ങള്‍ എന്നും എന്റെ അടുത്തുണ്ടാകാനും വാട്ട്സാപ്പില്‍ ‌നേരത്തെ അയച്ചതു പോലൊരു ശബ്ദ സന്ദേശം ലഭിക്കാനും ഒരു ഫോണ്‍ കോള്‍ ലഭിക്കാനും എല്ലാ സ്വപ്നങ്ങളും ത്യജിക്കേണ്ടിയിരുന്നെങ്കില്‍ അതിനും ഞാന്‍ തയ്യാറായിരുന്നു.

നമ്മള്‍ രണ്ടും ഒരുപോലെയാണെന്ന് നിങ്ങള്‍ പറയുമായിരുന്നു. അതെ അങ്ങനെയാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് അനുഭവപ്പെടുന്നതു പോലെയാകില്ല നിങ്ങള്‍ക്ക് അനുഭവപ്പെടുക എന്നെനിക്ക് തോന്നുന്നു. 23 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്. നിങ്ങളെ അറിയുന്നത് ഒരു അഭിമാനമായിരുന്നു സച്ചി.

എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത്. ഇന്നു മുതല്‍ നിങ്ങളെ ഒാര്‍ക്കുക എന്നാല്‍ എന്റെ ഒരു ഭാഗത്തെ തന്നെ ഒാര്‍ക്കുന്നതു പോലെയാണ്. വിശ്രമിക്കൂ സഹോദരാ. നന്നായി വിശ്രമിക്കൂ പ്രതിഭാശാലി. അടുത്ത വശത്ത് നമുക്ക് കാണാം. പക്ഷേ ആ സാന്‍ഡല്‍വുഡ് കഥയുടെ ക്ലൈമാക്സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends