നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവിൽ നയാ റിവേര; താരങ്ങൾക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും ?

ബോട്ട് യാത്രയ്ക്കിടെ സതേൺ കാലിഫോർണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ കണ്ടത്തിയ മൃതദേഹം നടിയുടേതു തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇത്രയും ദിവസങ്ങളായി മുങ്ങൽ വിദഗ്ധരുൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തു തമ്പടിച്ചിരിക്കുകയായിരുന്നു. ഹെലികോപ്റ്റർ, ക്യാമറകൾ സ്ഥാപിച്ച മുങ്ങിക്കപ്പൽ, സോണാർ ഉപകരണൾ, സ്നിഫർ ഡോഗ്സ് തുടങ്ങി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ.
അഭിനേത്രിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായതിനു പിന്നാലെ സമൂഹമാധ്യമ ലോകത്ത് പല സിദ്ധാന്തങ്ങളും ചർച്ചകളും ഉടലെടുത്തിരുന്നു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി സീരിസായ ഗ്ലീയിലൂടെയാണ് റിവേര പ്രശസ്തയായത്. ഗ്ലീയിൽ അഭിനയിച്ച താരങ്ങളിൽ പലരും ദുരൂഹസാഹചര്യങ്ങളിൽ മരിച്ചതും ചിലർക്കു നേരിടേണ്ടിവന്ന അപ്രതീക്ഷിത ദുരിതങ്ങളുമാണ് പുതിയ പല അനുമാനങ്ങൾക്കും ആധാരം. ഗ്ലീയിലെ താരങ്ങളായ കോറി മൊണ്ടേയിത്ത്, മാർക്ക് സെയ്‌ലിങ് എന്നിവരുടെ മരണവും ബെക്കാ ടോബിൻ, മെലീസ ബെനോയിസ്റ്റ് എന്നിവരുടെ സ്വകാര്യ ജീവിതത്തിലെ ദുരിതങ്ങളുമാണ് ഇപ്പോൾ നയാ റിവേരയുഡി മരണവുമായി ബന്ധപെട്ട് ചർച്ചയാകുകയാണ് .
കഴിഞ്ഞ ബുധനാഴ്ചയാണ് നാലു വയസ്സുകാരൻ മകൻ ജോസിക്കൊപ്പം ബോട്ടിൽ യാത്ര ചെയ്യവെ നയാ റിവേരയെ കാണാതായത്. ബോട്ട് വാടകയ്ക്കെടുത്ത് ഏറെ നേരം കഴിഞ്ഞും തിരികെയെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിയുന്നത്. റിവേരയുടെ മകനെ ജാക്കറ്റ് ധരിച്ച് ഉറങ്ങുന്ന നിലയിൽ ബോട്ടിൽ നിന്നും കണ്ടത്തി. റിവേര നീന്താനായി തടാകത്തിലിറങ്ങിയതാണെന്ന് മകൻ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. നയാ റിവേര വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകുമെന്നും മരണം സംഭവിച്ചിരിക്കുമെന്നും പൊലീസ് നേരത്തെ അനുമാനത്തിൽ എത്തിയിരുന്നു.
സംഭവത്തിനു തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം റിവേര സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. നയാ റിവേരയെ കാണാതായ അന്നു മുതൽ നടിയുടെ മടങ്ങി വരവിനു വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചുകൊണ്ടാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.
https://www.facebook.com/Malayalivartha