Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

'ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്! ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ' വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

06 AUGUST 2020 04:08 PM IST
മലയാളി വാര്‍ത്ത

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന നടിമാരിൽ ഒരാളാണ് ലക്ഷ്മിപ്രിയ. വാദപ്രതിവാദങ്ങൾക്കിടയിലും ഭർത്താവടക്കം താരത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്ത് എത്തിയിരുന്നു. എന്നാലിതാ ലക്ഷ്മിപ്രിയയെക്കുറിച്ച് മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 'ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതിൽ കൂടുതൽ നിങ്ങൾക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്( ആദ്യത്തെ പേര്) '-എന്നും കുറിക്കുകയുണ്ടായി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കഥയും കഥാപാത്രവും തികച്ചും യാഥാർത്ഥ്യമാണ്. സൈബറിടങ്ങളിൽ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോൾ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യരാജ്യത്ത് ഏതൊരു വിശ്വാസപ്രമാണത്തെയും നെഞ്ചോട് ചേർത്തണയ്ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്പോൾ പ്രതികരിക്കാനും ഏതൊരാൾക്കും അവകാശമുള്ളിടത്തോളം കാലം ക്ഷേത്ര ബലികല്ലിൽ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഒരാൾക്കെതിരെ അവർ ഇട്ട കമന്റിനെ അത്ര വലിയ മഹാപാതകമായി കാണുന്നില്ല. അതിലെ വൈകാരിക എലമെന്റായ ഇനി അധിക കാലം അവനില്ല എന്ന ഭാഗത്തോട് ഒട്ടും സമരസപ്പെടുന്നില്ലായെങ്കിലും ആ ഒരൊറ്റ കമന്റിനെ മുൻനിറുത്തി സൈബറിടങ്ങളിലെ പല ഗ്രൂപ്പുകളിലും അവരെ കലാപകാരിയായി ചിത്രീകരിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാനും കഴിയില്ല.

ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതിൽ കൂടുതൽ നിങ്ങൾക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്( ആദ്യത്തെ പേര്) . ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ.

ലക്ഷ്മിപ്രിയയെ ഞാനറിയുന്നത് ജയേഷ് എന്ന അവരുടെ ഭർത്താവിന്റെ കുടുംബം വഴിയാണ്.സംഗീതജ്ഞായ ശ്രീ.പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയിൻകീഴിലെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടിയാണെന്നും പേര് ലക്ഷ്മിപ്രിയയെന്നാണെന്നും. ചക്കരമുത്ത് സിനിമയിലഭിനയിച്ചിരുന്നു ആയിടയ്ക്ക് ലക്ഷി. അന്ന് ആ വീട്ടിൽ വച്ചറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മി ഇസ്ലാം മതത്തിൽ ജനിച്ചുവളർന്ന ആളാണെന്നും ഒരുപാട് കയ്പുനീർ കുടിച്ച വ്യക്തിയാണെന്നും മറ്റും. അന്നു മുതലേ എന്തോ ഈ നടിയോട് ഒരടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവർത്തക ഉണ്ടായിരുന്നതിനാൽ അവരെകുറിച്ചുള്ള കാര്യങ്ങൾ എപ്പോഴും തിരഞ്ഞുമിരുന്നു. ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസമായിരുന്നു. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക് എങ്ങനെ ഇത്രമേൽ ശ്രീപത്മനാഭനെയും ഗുരുവായൂരപ്പനെയും ഭക്തിപുരസ്സരം ആരാധിക്കാൻ കഴിയുന്നുവെന്ന് പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്.വെള്ളയമ്പലം ആൽത്തറക്ഷേത്രത്തിലെ നിത്യസന്ദർശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികൾക്ക് ഒരിക്കലും ഒരു താരമേയല്ല.



സത്യൻ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ലീഡിംഗ് റോളുകൾ ചെയ്തുകണ്ടപ്പോൾ കരിയർഗ്രാഫ് ഇനിയങ്ങോട്ട് ഉയരുമല്ലോയെന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ലാ സംഭവിച്ചത്. പിന്നെ ഞാൻ ലക്ഷ്മിപ്രിയയെ കൂടുതലറിഞ്ഞത് അവരുടെ ആത്മകഥയിലൂടെയാണ്.വായനക്കാരുടെ മനസ്സിനു മുന്നിൽ നിവർത്തിയിട്ട തിരശ്ശീലയിൽ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മിപ്രിയ ആ പുസ്തകത്തിൽ.

അതിൽ ഞാൻ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയയിൽ ഒറ്റപ്പെട്ട ബാല്യത്തിന്റെ കടുത്തവിങ്ങലുണ്ട്. കൗമാരത്തിന്റെ എല്ലാവിധ കൗതുകങ്ങളുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. നേരത്തെ കേട്ടിരുന്ന കഥകളിലെ ലക്ഷ്മിയോട് തോന്നിയ നേരിയ സ്‌നേഹത്തോടൊപ്പം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സു കാണാൻ ആ പുസ്തകത്തിലൂടെ കഴിഞ്ഞതിനാലാണ്.ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ “കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.” എന്ന പുസ്തകം. ഉള്ളുനോവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയിലൂടെ കുട്ടിക്കാലത്ത് മാനസികമായി നേരിടേണ്ടി വന്ന പൊള്ളലുകളിലൂടെയാണ് ലക്ഷ്മിപ്രിയയുടെ ആത്മകഥ സഞ്ചരിക്കുന്നത്. അമ്മയുടെ സ്നേഹമെന്തെന്നറിയാതെ വളർന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്.കബീറെന്നെ അച്ഛനെക്കാളും സ്നേഹിച്ചതും ജീവിതം പഠിപ്പിച്ചതും റ്റാറ്റയെന്നു വിളിക്കുന്ന അച്ഛന്റെ സഹോദരൻ.


അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥയായി ജീവിക്കേണ്ടി വന്ന ഒരുവൾക്ക് ഭർത്താവും ഭർതൃവീട്ടുകാരും സ്നേഹവും കരുത്തും സാന്ത്വനവുമാകുമ്പോൾ സ്വഭാവികമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിക്ക് ശ്രീപത്മനാഭസ്വാമിയുടെ വലിയ ചിത്രം രാവിലെ കണി കണ്ടുണരുന്നത് ജീവിതവ്രതമായത്. രാമായണകാണ്ഡങ്ങളെല്ലാം ഹൃദിസ്ഥമായത്. ക്ഷേത്ര ബലിക്കല്ലിൽ ചവിട്ടി നിന്ന ഒരുവൻ ഈ പെൺകുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലർപ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാൽ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കർമ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീർന്ന അവരുടെ പ്രതികരണം പലർക്കും പൊള്ളിയത് അത് കൊണ്ടാണ്. ആർത്തവരുള്ളികൾക്കിടയിൽ തലകീഴായി വരച്ച അയ്യപ്പഫ്ലക്സുകൾ വച്ചവരെ യും ശിവലിംഗത്തെ ആഭാസമായി വരച്ച ചിത്രകലയും അയ്യപ്പനെതിരെ പുലയാട്ടുകവിതയെഴുതിയവരെയും കയ്യടിച്ചഭിനന്ദിച്ചവർക്ക് ഇപ്പോൾ ഒരു കമന്റ് പൊള്ളിക്കുന്നുവെങ്കിൽ അതിനർത്ഥം ഒന്നുമാത്രമേയുള്ളൂ-അത് നിങ്ങളിലെ തികഞ്ഞ അസഹിഷ്ണുതയാണ്.

ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ അവൾ പൊരുതിതോല്‌പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസരീതിയിലൂടെയല്ലാ. ഇതരമതവിശ്വാസങ്ങളുടെ മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചോ ചിത്രംവരച്ചോ വിലക്കപ്പെട്ട സ്ഥലങ്ങളിൽ ആചാരലംഘനം നടത്തിയോ നെഗറ്റീവ് പബ്ലിസിറ്റി അവർ ലക്ഷ്യമിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റി അവർ ജീവിച്ചുപ്പോരുന്നു. വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവർ വാടിപ്പോകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മില്‍മ പാലിന് വില കൂട്ടില്ല  (4 minutes ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (24 minutes ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (1 hour ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (1 hour ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (1 hour ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (3 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (4 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (6 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (7 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (7 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (7 hours ago)

Malayali Vartha Recommends