ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് ശ്വേത മേനോന് നല്‍കിയ മറുപടിയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് മറുപടിയുമായി മാലാ പാര്‍വതി. മകന്‍ ട്രാന്‍സ് യുവതിയ്ക്ക് മോശം സന്ദേശം അയച്ചതിനെ കുറിച്ചായിരുന്നു കമന്റ്. ഈ ആരോപണത്തിന്റെ പേരില്‍ ആറ് വര്‍ഷമായി ഒരു പൊതു ഇടത്തും തന്റെ മകന്‍ വന്നിട്ടില്ലെന്നും ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാമെന്നും മാലാ പര്‍വതി പറയുന്നു.
'മകന്‍ ഒരു ട്രാന്‍സ് ജന്‍ഡര്‍ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാര്‍ട്‌സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാള്‍ മുന്‍പ് ഉണ്ടായല്ലോ? ഇപ്പോള്‍ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു', എന്നായിരുന്നു പരിഹാസ കമന്റ്.
ഇതിന് 'സീമാ വിനീതിന്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കില്‍ കൂടെ വരാം എന് പാഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീല്‍സ് സംസാരിച്ചപ്പോള്‍, അതിന് നില്‍ക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാള്‍ വരയ്ക്കും അനുദവിക്കണം. ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം.
മറുപടി നല്‍കേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരില്‍, ആറ് വര്‍ഷമായി.. ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല. എന്നെ ആക്രമിക്കാന്‍ ,മകന്റെ പേര് ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നില്‍ക്കും. തെറ്റിയാല്‍ തിരുത്തും', എന്നായിരുന്നു മാലാ പാര്‍വതിയുടെ മറുപടി. 'സ്വന്തം മോന്റെ കാര്യത്തിലും ഈ ധീരത കാണിച്ച് വളര്‍ത്തേണ്ടതായിരുന്നു', എന്ന കമന്റിനും ഇതേ മറുപടികള്‍ തന്നെയാണ് മാലാ പാര്‍വതി നല്‍കിയത്.
https://www.facebook.com/Malayalivartha
























