Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കട്ടെടുത്തത് നിലനില്‍ക്കില്ല... ഷീ ടാക്‌സിയുടെ ബ്രേക്ക് പോയി

04 MAY 2015 12:17 PM IST
മലയാളി വാര്‍ത്ത.

കട്ടെടുത്തത് നിലനില്‍ക്കില്ല എന്ന ആപ്തവാക്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് ഷീ ടാക്‌സിയുടെ ബ്രേക്ക് പോയി. കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുക എന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഷീ ടാക്‌സി തുടങ്ങിയത്. ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായി വന്നത് മഞ്ജു വാര്യരും. മഞ്ജു വാര്യരുടെ വരവോടെ ഷീ ടാക്‌സിയുടെ പ്രശസ്തിയും കൂടി.
ഷീ ടാക്‌സിയുടെ പ്രശസ്തി കാരണം അത് സിനിമയാക്കാനും തീരുമാനിച്ചു. എന്നാല്‍ ആ ഷീ ടാക്‌സിയില്‍ നായിക കാവ്യ മാധവന്‍ ആയിരുന്നു. ഇതൊടെ കാവ്യ മഞ്ജു വാര്യരില്‍ നിന്നും ഷീ ടാക്‌സി തട്ടിയെടുത്തെന്ന ആരോപണവുമായി മഞ്ജുവിന്റെ ആധാരകര്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഏറെ പ്രതീക്ഷയോടെ ഷീ ടാക്‌സി നിരത്തിലിറങ്ങി. നല്ലൊരു ഇടവേളയ്ക്ക് ശേഷമാണ് കാവ്യ എത്തിയത്. പറഞ്ഞിട്ട് കാര്യമില്ല. നിരവധി ഹിറ്റുകള്‍ ഒരുക്കിയ സജി സുരേന്ദ്രനും പാളി. അന്തവും കുന്തവും ഇല്ലാത്ത ഒരു അവധിക്കാലയാത്രയായി മാറി ഷീ ടാക്‌സി. ഇടക്കിടെ ബ്രേക്ക് ഡൌണായി ഇഴഞ്ഞും വലിഞ്ഞും നീങ്ങുന്ന ചിത്രം പ്രേക്ഷകന്റെ ക്ഷമയെ ചില്ലറയൊന്നുമല്ല പരീക്ഷിക്കുന്നത്. അനൂപ് മേനോന്റെ ടൈപ്പ് അഭിനയവും സൂരാജ് വെഞ്ഞാറമൂടിന്റെ ഓള്‍ഡ് സ്‌റ്റോക്ക് കോമഡിയുമെല്ലാം വിരസതയുടെ ആക്കം കൂട്ടുന്നു. 
നോബി മാര്‍ക്കോസിന്റെ സ്വതസിദ്ധമായ കോമഡിയും ഗണേഷ് കുമാറിന്റെ മണ്ടന്‍ പൊലീസ് വേഷവുമാണ് അല്‍പമെങ്കിലും ചിരിക്കു വക നല്‍കുന്നത്.\"\"
കാവ്യയുടെ കഥാപാത്രം ടാക്‌സി ഡ്രൈവറാണെന്നത് ഒഴിച്ചാല്‍ ഷീ ടാക്‌സി എന്ന പേരും സിനിമയും തമ്മില്‍ കാര്യമായ ബന്ധങ്ങളില്ലെന്നു തന്നെ പറയാം. ബുദ്ധ വിഹാരങ്ങളെക്കുറിച്ചു ഗവേഷണം നടത്താന്‍ എത്തുന്ന വനിതാ സംഘത്തിന്റെ ടാക്‌സി ഡ്രൈവറായിട്ടാണ് കാവ്യയുടെ യാത്ര. ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അനൂപ് മേനോന്റെ സംഘവും കാവ്യ മാധവന്റെ സംഘവും യാത്രക്കിടെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കാണാതായ ഏറെ വിലമതിക്കുന്ന ഒരു ബുദ്ധിസ്റ്റ് പെയിന്റിങാണ് യാത്ര സംഘങ്ങളെ ബന്ധിപ്പിക്കുന്ന ഘടകം. അവസാന പകുതിയില്‍ പ്രിയദര്‍ശന്റെ വെട്ടം പോലെയുള്ള സിനിമകളില്‍ കണ്ടു പഴകിയ ഹോട്ടല്‍ ഓട്ടംചാട്ടം കോമഡി രംഗങ്ങളാലും മടുപ്പിക്കുന്നു.
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ കാവ്യയുടെ പ്രണയരംഗങ്ങള്‍ മുഴച്ച് നില്‍ക്കുന്നു. ലക്ഷ്യബോധമില്ലാത്ത ഒരു യാത്രക്കൊടുവില്‍ സഡന്‍ ബ്രേക്കിട്ട് ഷീ ടാക്‌സി നിന്നു പോയി. പഞ്ചറായ ഷീ ടാക്‌സി ഓടിക്കാന്‍ ഇനി കാറ്റ് നിറയ്ക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (30 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (46 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (10 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (14 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends