Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലപ്പോഴും ഇവറ്റകളെ കൊല്ലാന്‍ തോന്നും... ചിലത് വായിക്കുമ്പോള്‍ നമ്മള്‍ തന്നെ ചീത്തയാണെന്ന് തോന്നിപ്പോകും

06 MAY 2015 08:41 AM IST
മലയാളി വാര്‍ത്ത.

ചിലതൊക്കെ കാണുമ്പോള്‍ വല്ലാതെ പ്രതികരിക്കാന്‍ തോന്നുമെന്ന് കാവ്യാ മാധവന്‍. സോഷ്യല്‍ മീഡിയയിലെ മോശം കമന്റ്‌സ് ഇടുന്നവര്‍ക്കെതിരേയാണ് കാവ്യയുടെ പ്രതികരണം.
ചിലത് കാണുമ്പോള്‍ പ്രതികരിക്കണമെന്ന് സ്ഥിരം തോന്നാറുണ്ട്. ഫേസ്ബുക്കെന്ന ഒറ്റക്കാരണം മതിയല്ലോ. അതിലെ കമന്റ് എടുത്ത് നോക്കിയാല്‍ മതി. എത്രയെണ്ണത്തെ കൊല്ലാന്‍ തോന്നും.
നമ്മള്‍ തന്നെ ചീത്തയായി പോകുന്നതുപോലെ തോന്നും. നമ്മുടെ ഉള്ളില്‍ നെഗറ്റീവ് നിറയ്ക്കുകയല്ലേ ഇത്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകള്‍ ഉണ്ടോ എന്ന് തോന്നിപോകും.
ഈ കമന്റുകള്‍ എഴുതുന്നവന്റെ പ്രൊഫൈല്‍ നോക്കിക്കഴിഞ്ഞാല്‍ മകളുടെ കൂടെയുള്ള ഫോട്ടോകളും ഭാര്യയുടെ കൂടെയുള്ള ഫോട്ടോകളും ഒക്കെ കാണാം. നമ്മള്‍ വിചാരിച്ചാല്‍ അവനെ നാണംകെടുത്താന്‍ പറ്റില്ലേ? അങ്ങനെ ഒരുത്തന്‍ എന്റെ ഫേസ്ബുക്കില്‍ മോശം കമന്റ് എഴുതി. ഞാന്‍ വിചാരിച്ചാല്‍ അവനെ സുഖമായിട്ട് ജനങ്ങളുടെ മുന്നില്‍കൊണ്ടുവരാന്‍ കഴിയില്ലേ? അതിനൊക്കെ ഇറങ്ങിപുറപ്പെട്ടാല്‍ അതിനേ നേരമുണ്ടാകൂ. പക്ഷേ അത് ക്രെഡിറ്റായി കാണുന്ന ആളുകളുമുണ്ട്.
എന്തെങ്കിലും തിരിച്ച് പറഞ്ഞാല്‍ കാവ്യ എന്റെ കമന്റിനോട് പ്രതികരിച്ചു. ഞാന്‍ പ്രശസ്തനായി... എന്നും കമന്റിടുന്നവരുണ്ട്. 
മാനസിക രോഗികളല്ലേ അങ്ങനെ ചെയ്യുന്നത്. അങ്ങനെത്തെ രോഗികളോട് എന്തുപറയാന്‍? അതൊക്കെ പോസിറ്റീവായി എടുക്കുന്നവരുമുണ്ട്. നമ്മള്‍ ഇരുന്ന് നമ്മുടെ പേര് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്ത് പോകുമ്പോഴല്ലേ അങ്ങനെയൊക്കെ കാണുന്നത്. എന്തിന്? അവഗണിക്കുക, അത്രമാത്രം.
എനിക്ക് എന്റെ അച്ഛനേയും അമ്മയേയും മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. അവരുടെ കൂടെയാണ് എവിടെയും പോകുന്നതും വരുന്നതും ജീവിക്കുന്നതും ഒക്കെ. അവരുടെ മുന്നില്‍ ക്ലിയറാവുക, നമ്മുടെ മനസാക്ഷിയുടെ മുന്നില്‍ ക്ലിയറാവുക.
ഓരോ ദിവസവും എന്തും പ്രതീക്ഷിച്ചുകൊണ്ടാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാരുടെ കൂടെ ഇടപെടുന്നു. മിക്കപ്പോഴും പരിചയമില്ലാത്തവരുടെ കൂടെനിന്ന് ഫോട്ടോ എടുക്കേണ്ടി വരാറുണ്ട്.
പറ്റില്ലാന്ന് പറഞ്ഞാലത് അഹങ്കാരം. പക്ഷേ ഈ ഫോട്ടോ നാളെ പുറത്തുവരുന്നത് മറ്റൊരു രൂപത്തിലാവും. നാല്‌പേരറിയുന്ന ആള്‍ എന്നത് ഇന്നും ഒരു ഭയമാണ്.
ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാം ഈസിയായിട്ട് തോന്നും. അതുവരെ ഞാന്‍ ഇങ്ങനെ ചെയ്താല്‍ ശരിയാകുമോ ഇല്ലയോ എന്നൊക്കെയുള്ള തോന്നലാകും. അത്ര മാനസിക സംഘര്‍ഷത്തിലാണ് ജീവിക്കുന്നത്.

പെണ്ണിനെ അപമാനിച്ചാല്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട് ശിക്ഷകളുണ്ട്. പക്ഷേ എന്തുകൊണ്ട് അത് ആവര്‍ത്തിക്കപ്പെടുന്നു. നമ്മള്‍ നമ്മളെ നന്നായി സൂക്ഷിക്കുക എന്നുള്ളതാണ് ഞാനിപ്പോള്‍ കാണുന്ന ഒരേയൊരു പോംവഴി. സ്വയം സൂക്ഷിക്കുക, നമുക്ക് പെണ്‍കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവരെ അതിന് പ്രാപ്തരാക്കുക. 
കുറേ നാളുകൂടി ഗുരുവായൂരമ്പലത്തില്‍ പോയി. കൊടുങ്ങല്ലൂര്‍ ഭരണിയായതുകൊണ്ട് നല്ല തിരക്കായിരുന്നു. അവിടെ എല്ലാവരും വന്ന് കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ഒക്കെ ചെയ്തു ഭയങ്കര ഇഷ്ടത്തോടെ പെരുമാറി. ഇപ്പോഴും അവരുടെ ഉള്ളില്‍ നമ്മള്‍ നല്ല രീതിയില്‍ ഉണ്ട് എന്നതല്ലേ അതിനര്‍ഥം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends