Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

നമ്മുടെ നാട്ടില്‍ സാഡിസ്റ്റുകാര്‍ കൂടുതല്‍... എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്നു; സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരേ കഥകള്‍

10 MAY 2015 08:42 AM IST
മലയാളി വാര്‍ത്ത.

രണ്ടാഴ്ച മുമ്പ് നിയമസഭാ മന്ദിരത്തില്‍ വനിതകളുടെ പരിപാടിക്ക് പൂസായെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉര്‍വശി മറുപടിയുമായി രംഗത്ത്.
അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.
ആശുപത്രിയില്‍ കാന്‍സര്‍ബാധിച്ച് കിടന്ന ജിഷ്ണുവിന്റെ ഫോട്ടോവരെ സോഷ്യല്‍മീഡിയയിലിട്ട് ആനന്ദം കണ്ടെത്തിയവരാണ് ഈ സമൂഹത്തിലുള്ളത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ എന്റെ നേര്‍ക്കുള്ള ആക്രമണം ഒന്നുമല്ല. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ സാഡിസ്റ്റ് സ്വഭാവത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ നാട്ടിലിത് വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്.
ഉത്തമ വില്ലനില്‍ കമലഹാസന്റെ നായികയായി എത്തി വീണ്ടും ശ്രദ്ധ നേടിയതോടെയാണ് ഉര്‍വശി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. മലയാള സിനിമയേയും ഉര്‍വശി കളിയാക്കി.
മലയാള സിനിമയില്‍ വ്യത്യസ്തത എവിടെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി തയ്യാറാക്കുന്നത് ഒരേ രീതിയിലുള്ള കഥകളല്ലേ? എത്ര കഴിവുള്ള കലാകാരന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം. അവരുടെ ടാലന്റ് വേണ്ടരീതിയില്‍ ഉപയോഗിക്കുന്ന കഥകള്‍ വന്നാല്‍ അല്ലേ അവര്‍ക്കും ഈ വട്ടത്തില്‍ കിടന്നുള്ള ചുറ്റലില്‍ നിന്ന് മാറ്റമുണ്ടാകൂ.
അച്ചുവിന്റെ അമ്മയും മമ്മീ ആന്‍ഡ് മീയും കഴിഞ്ഞ് എന്നെ തേടി വന്നതെല്ലാം അത്തരം കഥാപാത്രങ്ങളാണ്. ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളില്‍ എന്നും എന്നെ കണ്ടാല്‍ ആള്‍ക്കാര്‍ തന്നെ പറയില്ലേ ഇവര്‍ക്ക് വേറെ പണിയില്ലേ? ഇതിലും ഭേദം അഭിനയിക്കാതെ ഇരിക്കുന്നതല്ലേ എന്ന്? ഓടുന്ന സിനിമയില്‍ മുഖം കാണിക്കുന്നതിലും എനിക്ക് ഇഷ്ടം ഞാനും ആ സിനിമ ഓടാന്‍ കാരണമായല്ലോ എന്ന് സ്വയം തോന്നിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ്. വേഷം വലുതായാലോ ചെറുതായാല്ലോ വില്ലത്തിയായാല്ലോ അമ്മയായാല്ലോ ഒന്നും പ്രശ്‌നമില്ല, പക്ഷെ വ്യത്യസ്തതയുള്ള വേഷമായിരിക്കണം എന്നുണ്ട്.
മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലമല്ല വിഷയം. സ്വന്തം ഭാഷയില്‍ നല്ല കഥയുള്ള ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ സുഖം ഒന്നുവേറെയാണ്. പിന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയാളത്തില്‍ 40, 45 ദിവസം അടുപ്പിച്ച് ഡേറ്റ് കൊടുക്കാന്‍ പറ്റില്ല. ചെറിയ മോനുണ്ട്. അവനെ ഇട്ടിട്ട് ഇത്ര ദിവസം മാറി നില്‍ക്കാന്‍ ഒന്നും പറ്റില്ല. തമിഴിലോ തെലുങ്കിലോ ആണെങ്കില്‍ അഞ്ചോ ആറോ ദിവസത്തെ ഡേറ്റ് മതി. അവിടെ സിനിമയുടെ ഷൂട്ടിങ്ങ് തീരാന്‍ തന്നെ ഒരു മാസത്തില്‍ കൂടുതല്‍ എടുക്കും. അതിനിടയ്ക്ക് ഇടയ്ക്ക് നമ്മള്‍ പോയി അഭിനയിച്ചാല്‍ മതിയാകും.
കുഞ്ഞാറ്റ ഉണ്ടായപ്പോള്‍ എനിക്കും പ്രായകുറവായിരുന്നു. ഇപ്പോള്‍ ഈ പ്രായത്തില്‍ മകനുണ്ടായപ്പോള്‍ അതിന്റേതായ പക്വത വന്നിട്ടുണ്ട്. ഇപ്പോള്‍ എവിടെ ഷൂട്ടിങ്ങിന് പോയാലും മോനേം കൊണ്ടേ പോകാറൊള്ളൂ. മോളെ എങ്ങനെ നോക്കണം എങ്ങനെ കുളിപ്പിക്കണം എന്നൊന്നു ആ പ്രായത്തില്‍ എനിക്കും അത്ര അറിയില്ലായിരുന്നു. പക്ഷെ മോനേ കുറച്ചു കൂടി പക്വതയോടെ നോക്കാന്‍ സാധിക്കുന്നുണ്ട്. മോള്‍ക്ക് ഇപ്പോള്‍ 15 വയസ്സായി. അവളാണെങ്കിലും ഒരു അമ്മയുടെ സ്‌നേഹവും കരുതലുമൊക്കെയാണ് മോനോട് കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (40 minutes ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (50 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (51 minutes ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (53 minutes ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (58 minutes ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (2 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (2 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends