അറിവില്ലാ പൈതങ്ങള്‍ ശരണം പൊന്നയ്യപ്പാ... പിറന്നാള്‍ ദിനത്തില്‍ എല്ലാം അയ്യപ്പനിലര്‍പ്പിച്ച് മോഹന്‍ലാല്‍

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ശബരിമല അയ്യപ്പ സന്നിധിയില്‍. എല്ലാം മറന്ന് അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു. മനസിലെ ഭാരമെല്ലാം അയ്യപ്പന്റെ കാല്‍ക്കല്‍ വച്ചു. അമ്മ ശാന്തകുമാരിയുടെ രോഗം മാറ്റണമെന്ന പ്രാര്‍ഥനയായിരുന്നു മുഖ്യം.
ഇന്നലെ പുലര്‍ച്ചെ മോഹന്‍ലാല്‍ സന്നിധാനത്തില്‍ എത്തി നിര്‍മാല്യം കണ്ടുതൊഴുതു. നെയ്യഭിഷേകവും നടത്തി.
11 വര്‍ഷത്തിനു ശേഷമാണു മോഹന്‍ലാല്‍ ദര്‍ശനത്തിനെത്തുന്നത്. കശ്മീരില്‍ നിന്നാണു വന്നത്. എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തി നെയ്‌ത്തേങ്ങ നിറച്ചു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടൊപ്പം പുലര്‍ച്ചെ രണ്ടിനു പമ്പയില്‍ എത്തി. ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ചെറിയനാട് സബ് ഗ്രൂപ്പ് ഓഫിസര്‍ എസ്. അജിത്കുമാര്‍, ആറന്മുള ദേവസ്വത്തിലെ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. അവരോടൊപ്പമാണ് മല കയറിയത്.
ഇരുമുടി കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ സോപാനത്തില്‍ എത്തിയാണു നിര്‍മാല്യം തൊഴുതത്. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പ്രസാദവും തന്ത്രി കണ്ഠര് രാജീവര് അയ്യപ്പനു ചാര്‍ത്തിയ ഉടയാടയും നല്‍കി. ജപ്പാനില്‍ പോകാനായി രാവിലെ തന്നെ മലയിറങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha