എല്ലാം വരുന്നിടത്തുവച്ചു കാണാം... ലാലേട്ടന്റെ വാക്കുകളാണ് തന്റെ ശക്തിയെന്ന് ആന്റണി പെരുമ്ബാവൂര്‍

ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം പുറത്തു വന്നതോടെ തീയേറ്റര്‍ ഉടമകള്‍ ഉള്‍പ്പെടെ പലരും മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃശ്യം 2 നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂര്‍. അതായത് നൂറ് കോടി രൂപ മുടക്കി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിലെത്തിക്കാനായാണ് താന്‍ ദൃശ്യം 2 ഒടിടിക്ക് വിറ്റതെന്ന് ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്ബാവൂര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
മാത്രമല്ല തിയേറ്ററുകള്‍ ഡിസംബര്‍ 31നകം തുറക്കുന്ന സാഹചര്യമില്ലെങ്കില്‍ ദൃശ്യം 2 ഒ.ടി.ടിയില്‍ തന്നെ വില്‍ക്കാന്‍ മുമ്ബ് തീരുമാനിച്ചിരുന്നതാണ്. അതിനായി കരാറും ഒപ്പുവെച്ചിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും തീയേറ്ററുകള്‍ എപ്പോള്‍ തിയേറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടുപോയതോടെയാണ് ആമസോണ്‍ വഴി റിലീസിനായി നല്‍കിയത്. കൂടാതെ മരക്കാര്‍ എപ്പോള്‍ റിലീസ് ചെയ്യാനാകും എന്നറിയാതെ 9 മാസത്തോളമാണ് കാത്തിരുന്നത്. ആ സമയത്ത് മാനസിക പിരിമുറുക്കം മൂലം തളര്‍ന്ന എന്നെ എല്ലാം വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് പിടിച്ചുനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
100 കോടി രൂപ മുടക്കിയ മരക്കാറിന്റെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതൊന്നുമല്ല. കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ മുടക്കിയ പണവും ലാഭവും എനിക്ക് കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചിരുന്നതാണ്, പക്ഷേ ഞങ്ങള്‍ അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുമാത്രമാണ്, ആന്റണി പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























