Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും...' അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ സംഗീത സംവിധായകൻ രതീഷ് വേഗ

04 JANUARY 2021 04:07 PM IST
മലയാളി വാര്‍ത്ത

അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തെ വേദനയോടെ സംഗീത സംവിധായകൻ രതീഷ് വേഗ. ഫേസ്ബുക്ക് കുറിപ്പിലൂടെ ഹൃദയഭേദകമായ വാക്കുകൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം പനച്ചൂരാന് അദരാഞ്ജലികൾ അർപ്പിച്ചത്. രതീഷ് വേഗയുടെ ഹിറ്റുകളിൽ മുൻ നിരയിൽ നില്‍ക്കുന്നതും കരിയർ ബെസ്റ്റ് ആയി അദ്ദേഹം തന്നെ വിലയിരുത്തുകയും ചെയ്യുന്ന ‘നീയാം തണലിനു താഴെ’ എന്ന പാട്ടിന്റെ പിറവിയുടെ ഓർമകള്‍ അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

സമൂഹമാധ്യമ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

‘നീയാം തണലിന് താഴെ..

ഞാനിനി അലിയാം കനവുകളാൽ’

'കോക്ക്ടെയിൽ' എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളിൽ ഇടം നൽകുന്നത്.

'പനച്ചു' എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനിൽ പനച്ചൂരാൻ. അദ്ദേഹവുമായി എന്റെ ഓർമ്മകൾ ആദ്യമായി സംഗീതം നൽകിയ Cafelove എന്ന ആൽബത്തിലെ 'കിളിവാതിൽ മെല്ലെ' എന്ന ഗാനത്തിൽ നിന്നും തുടങ്ങുന്നു. പിന്നീട് 'കോക്ക്ടെയിൽ' എന്ന ഞാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രത്തിലേക്ക്.

ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി

കൊച്ചി എടശ്ശേരി മാൻഷൻ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന്‌ ഞാൻ സ്വയം

വിലയിരുത്തുന്ന ഗാനം പിറന്നത്. 'നീയാം തണലിന് താഴെ' എന്ന വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് "ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന്‌ വിലയിരുത്തപ്പെടേണ്ടത്"

ഈണങ്ങൾ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വരികളിലൂടെയാണ്.

കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും.

എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്.

ആദരാഞ്ജലികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (17 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (23 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (33 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (38 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (43 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends