തനിക്ക് വാങ്ങി തരാനിരുന്ന അവസരം സുരേഷ് ഗോപി കൊണ്ടുപോയി

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. താരത്തിന്റെ ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിക്രിയില്‍ നിന്നാണ് ജയറാം ബിഗ് സ്‌ക്രീനില്‍ എത്തിയത്.
അപരന്‍ എന്ന ചിത്രത്തിന് മുന്‍പെ താന്‍ സിനിമയില്‍ എത്തേണ്ടതായിരുന്നെന്ന് ജയറാം. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആ കഥാപാത്രം തന്നില്‍ നിന്ന് നഷ്ടപ്പെട്ട് സുരേഷ് ഗോപിക്ക് കിട്ടിയെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ...
'ഞാന്‍ സ്‌റ്റേജ് പ്രോഗ്രാമുമായി നടക്കുന്ന സമയത്ത് തന്നെ സൈനുദ്ദീന്‍ സിനിമയില്‍ കയറി പറ്റി. നവോദയിലൂടെയാണ് സൈനുദ്ദീന്റെ തുടക്കം. 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന സിനിമയില്‍ രഘുനാഥ് പലേരിയുടെ സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച സൈനുദ്ദീന്‍ ആ സിനിമയില്‍ എനിക്ക് ഒരു വേഷം തരാമെന്നു പറഞ്ഞു പറ്റിച്ച ഒരു സംഭവമുണ്ട്.
അതിന്റെ പേരും പറഞ്ഞു എന്റെ കയ്യില്‍ നിന്ന് ജ്യൂസ് വാങ്ങികുടിക്കലായിരുന്നു അവന്റെ പ്രധാന പരിപാടി. പക്ഷെ ഒടുവില്‍ എനിക്ക് ആ വേഷം കിട്ടിയില്ല. എനിക്ക് വാങ്ങി തരാമെന്നു പറഞ്ഞ റോള്‍ ചെയ്തത് സുരേഷ് ഗോപിയാണ്. അല്ലെങ്കില്‍ എന്റെ ആദ്യ സിനിമയായി 'ഒന്നുമുതല്‍ പൂജ്യം വരെ' മാറുമായിരുന്നു ജയറാം അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























