സങ്കടക്കാഴ്ചയായി... അയർലൻഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

അയർലൻഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനിവേലിൽ വീട്ടിൽ ജയകുമാർ ആണ് മരിച്ചത്. കുടുംബത്തോടപ്പം അയർലൻഡിലായിരുന്നു ജയകുമാർ.
അയർലൻഡിൽ നിന്ന് പുറപ്പെട്ട് മുംബൈ വിമാനതാവളത്തിലിറങ്ങി അവിടെ നിന്നും ട്രെയിൻ മാർഗമാണ് ജയകുമാർ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha























