താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റ് ആശുപത്രിയിൽ...

കോഴിക്കോട് താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്ത് വെച്ചാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം, ഉള്ള്യേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു. പുതിയോട്ടിൽ സുധീഷിനെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് കടിയേറ്റത്. ശക്തിയായി കുടഞ്ഞതിനെ തുടർന്ന് പാമ്പ് ദൂരേക്ക് തെറിച്ചുപോയതിനാൽ പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















