Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരജാഡകളില്ലാത്ത മഹാനടൻ അരങ്ങൊഴിഞ്ഞിട്ട് പതിനൊന്ന് വർഷം തികയുന്നു ; അവസാന നിമിഷം വരെയും ആ രഹസ്യം ആരോടും പങ്കുവെക്കാതെ മനസ്സിൽ സൂക്ഷിച്ചു;ഒടുവിൽ മമ്മൂട്ടി ഓടിയെത്തി.......

02 FEBRUARY 2021 11:35 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര മേഖലക്ക് എന്നും പകരം വെയ്ക്കാനാകാത്ത മുഖം. നർമം നിറഞ്ഞ വർത്തമാനം നന്മനിറഞ്ഞ ജീവിതത്തിലൂടെ മലയാളി മനസിനെ എന്നും ചിന്തിപ്പിക്കുകയും, ഔപചാരിതകളില്ലാതെ ജീവിക്കുകയും ചെയ്ത പ്രതിഭ ആയിരുന്നു കൊച്ചിൻ ഹനീഫ. മലയാള സിനിമക്കും മലയാളികളുടെ മനസ്സിലും നർമ്മത്തിൽ ചാലിച്ച ഒരുപിടി നല്ല സംഭാഷണങ്ങളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. നിഷ്കളങ്കമായ ഹാസ്യമായിരുന്നു എന്നും കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ ഹാസ്യ കഥാപാത്രങ്ങൾ പ്രേക്ഷകർക്കെന്നും പുതിയ അനുഭവങ്ങളായിരുന്നു നൽകിയത്. മലയാളികളുടെ അഭിമാനമായ ആ മഹാനടൻ വിടവാങ്ങീട്ട് ഇന്ന് പതിനൊന്ന് വർഷം തികയുന്നു.

എഴുപതുകളുടെ അവസാനത്തോടെകൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെ  മലയാള സിനിമയിലേക്ക് പ്രവേശനം ചെയ്തു.  വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്ക് മാറിയപ്പോൾ  മലയാള സിനിമയിലെ ഏറ്റവും നല്ലൊരു നടനെയാണ് കാണാൻ കഴിഞ്ഞത്.  കിരീടത്തിലെ ഹൈദ്രോസ്, മന്നാര്‍ മത്തായിയിലെ എൽദോ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളി... ഈ കഥാപാത്രങ്ങളൊക്കെ മറക്കാനാകുമോ...കിരീടത്തിലെ ഹൈദ്രോസായിരുന്നു ആദ്യം ശ്രദ്‌ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിന് പുതിയമാനം നൽകുകയായിരുന്നു ഹൈദ്രോസ്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ വിവാദങ്ങളിലോ  താര ജാഡകളിലോ ഉൾപ്പെടാത്ത നടനായിരുന്നു.

മൺമറഞ്ഞാലും കലയിലൂടെ ജീവിക്കുകയാണ് ഹനീഫ . മലയാളം, ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ ഹനീഫ അഭിനയിച്ചിട്ടുണ്ട്. കമലഹാസനോടൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ചർച്ചയ്ക്കും പ്രശംസയും ലഭിക്കുകയുണ്ടായി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങള്‍ക്കൊപ്പവും തമിഴിൽ രജിനികാന്ത്, വിജയ്, വിക്രം, അജിത്ത് എന്നിവരോടൊപ്പവും അദ്ദേഹം അഭിനയിക്കുകയുണ്ടായി.
കൂടാതെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോയും, പുലിവാല്‍ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും, ഒക്കെ കൊച്ചിന്‍ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.

2010 ൽ കരളിലെ ക്യാൻസറാണ് ഹനീഫയെ മരണത്തിലേക്ക് കൊണ്ടുപോയത്. ഹനീഫയുടെ കുടുംബത്തിന് ഇന്നും പിന്തുണ നൽകുന്നത് നടൻ ദിലീപാണ്. ഫാസിലയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. സഫ, മാർവ എന്നീ പേരുകളിൽ ഇരട്ടപെൺകുട്ടികളുമുണ്ട്. 45-ാം വയസ്സിലാണ് അദ്ദേഹം 19കാരിയായ ഫാസിലയെ വധുവാക്കിയത്. 1994-ൽ ആയിരുന്നു ഇവരുടെ വിവാഹം. പതിനാറ് വർഷം മാത്രമാണ് ഇവർക്ക് ഒരുമിച്ച് കഴിയാനായത്.ആറുമാസത്തോളം അദ്ദേഹം  ആസുഖബാധിതനായിരുന്നു എന്നാൽ  ഹനീഫ തന്റെ രോഗവിവരം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. തനിക്ക് ആരുടെയും കാരുണ്യവും സഹതാപവും വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്.

പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു. മമ്മൂട്ടി അഭിനയിച്ച വാത്സല്യം സിനിമക്ക്  സംവിധാനകുപ്പായമണിഞ്ഞ് നമ്മെ വിസ്മയിപ്പിച്ചതുമാണ്. മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും തമ്മിൽ നല്ലൊരു ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെയാണ് കരളിന്റെ അസുഖം മൂര്‍ച്ഛിച്ച് 2010ന്റെ തുടക്കത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞ് കാണാന്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു.  വിവാദങ്ങളില്ലാത്ത  താര ജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്പുരാൻ അരങ്ങൊഴിഞ്ഞെങ്കിലും ഓരോ സിനിമയിലൂടെയും അദ്ദേഹം ജീവിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends