അഭിമാനത്തോടെ ഞാന്‍ ഇനിയും പറയും... ഐ എഫ് എഫ് കെയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം പറഞ്ഞ് സലിം കുമാര്‍

ഐ എഫ് എഫ് കെയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കോണ്‍ഗ്രസുകാരന്‍ ആയതു കൊണ്ടാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ സലിം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ടല്ല തന്നെ ഒഴിവാക്കിയത്. അവിടെ നടക്കുന്നത് ഒരു സി പി എം മേളയാണെന്നും ഒരു കോണ്‍ഗ്രസുകാരനാണെന്ന് ഇനിയും അഭിമാനത്തോടെ താന്‍ പറയുമെന്നും സലിം കുമാര്‍ വ്യക്തമാക്കി. 'അഭിമാനത്തോടെ ഞാന്‍ ഇനിയും പറയും. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. മരിക്കും വരെ അങ്ങനെ തന്നെ' സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബുവും അമല്‍ നീരദും താനുമെല്ലാം ഏതാണ്ട് ഒരേ സമയം കോളേജില്‍ പഠിച്ചവരാണെന്നും തനിക്ക് 90 വയസൊന്നും ആയിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു. 'ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളേജില്‍ പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടു മൂന്ന് വയസ് എനിക്ക് കൂടുതല്‍ കാണും. ഞാന്‍ കാരണം തിരക്കിയപ്പോള്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. സോഹന്‍ സീനുലാലിനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി കിട്ടിയത്. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടേ' എന്നും സലിം കുമാര്‍ ചോദിക്കുന്നു.
എറണാകുളത്ത് വച്ചല്ലേ നടക്കുന്നത് അപ്പോള്‍ സലിമിനെ വിളിക്കേണ്ടെ എന്ന് തിരുവനന്തപുരത്ത് വച്ച് ടിനി ടോം സംഘാടകരോട് ചോദിച്ചതാണ്. അപ്പോള്‍ വിട്ടു പോയതാണെന്ന് പറയാന്‍ പറ്റില്ലല്ലോ. വിവാദമായപ്പോള്‍ എന്നെ വിളിച്ചു, വേണമെങ്കില്‍ വന്ന് കത്തിച്ചോ എന്ന പോലെ. എന്നാല്‍, താന്‍ പോകില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കി. 'എന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ വിജയിച്ചു. ഞാന്‍ അവിടെ പോയി അവരെ തോല്‍പിക്കുന്നില്ല. ഞാന്‍ തോറ്റോളാം. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.' സലിം കുമാര്‍ പറഞ്ഞു. എറണാകുളും ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് ചടങ്ങില്‍ തിരി തെളിക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിലാണ് സലിം കുമാറിനെ ഒഴിവാക്കിയത്. മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള സലിം കുമാറിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒഴിവാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















