ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ . മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, അനീഷിന്റെ മകൻ ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവർക്കും കാലിന് ആഴത്തിൽ മുറിവേറ്റു.
ഞായറാഴ്ച പുഴയിലെ തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് നീർനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























