പൊണ്ണത്തടിച്ചിയായി അനുഷ്‌ക ഷെട്ടി

സ്ലിം ആകാന്‍ ഓടിനടക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി വ്യത്യസ്ഥമാകുന്നു. പുതിയ ചിത്രത്തിന് വേണ്ടി 15 കിലോയാണ് അനുഷ്‌ക വര്‍ധിപ്പിച്ചത്. അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു തടി കൂട്ടിയത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്‌ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രം തമിഴില്‍ ഇന്‍ജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. പ്രകാശ്‌കോ വെലാമുടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആര്യയാണ് നായകന്‍.
കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താന്‍ എന്ന് അനുഷ്‌ക വീണ്ടും തെളിയിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതില്‍ ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്‌കയാകും പ്രധാന കഥാപാത്രമാകുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha