അമ്മയാവാന്‍ ദൈവാനുഗ്രഹം വേണമെന്ന് നടി അമലാപോള്‍

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് നടി അമലാ പോള്‍, പ്രമുഖ മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമലാപോള്‍ ഇക്കാര്യം പറഞ്ഞത്. കുറേ നാളായി ഞാന്‍ ഈ ചോദ്യം പല ഭാഗത്തു നിന്നും ഫേസ് ചെയ്യുന്നു. എനിക്ക് കുട്ടികള്‍ വേണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടാണോ, ആര്‍ക്കാണ് കുട്ടികളെ ഇഷ്ടമല്ലാത്തത്. അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അത് മറച്ച് വയ്ക്കാന്‍ പറ്റുന്ന കാര്യമല്ല. അമ്മയാകുന്നത് അതിന്റേതായ സമയത്ത് നടക്കും.
വിജയ്യുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് വിവാഹത്തിന് ശേഷവും ഞാന്‍ സിനിമയില്‍ തുടരുന്നത്. എനിക്ക് വിവാഹജീവിതവും സിനിമയും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുടുംബജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ആ തീരുമാനത്തോട് എനിക്ക് ബഹുമാനമാണ്.
വിവാഹം നമ്മുടെ വ്യക്തിത്വത്തെ ബാധിക്കരുത്. ഓരോരുത്തരുടെയും വ്യക്തിത്വം ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മറ്റ് നേട്ടങ്ങളുടെയും ആകെ തുകയാണ്. വിജയ്ക്ക് എന്നെ അറിയാം. വിജയ് എന്നോട് പറയാറുണ്ട് എനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ടെന്ന്. വിജയ് ഒരു ഷെല്ലില്‍ ജീവിച്ചയാളാണ്.ഞാന്‍ വിജയ്യെ ആ ഷെല്ലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നു. പണ്ടൊക്കെ വിജയ് വിദേശത്ത് ഷൂട്ട് കഴിഞ്ഞ് അടുത്ത ഫ്‌ളൈറ്റില്‍ തിരിച്ച് പോരും. ഇപ്പോള്‍ അതില്‍ നിന്ന് മാറി. അവിടെ ചുറ്റി നടന്ന് സ്ഥലങ്ങളൊക്കെ കണ്ടിട്ടേ പോരൂ. ഞാന്‍ പഠിപ്പിച്ച ശീലമാണ്. വിജയ്യെ എന്റെ പരിപാടികളിലൊക്കെ ഞാന്‍ ഇന്‍വോള്‍വ് ചെയ്യിക്കുറുണ്ട്.
സ്വതന്ത്ര ചിന്താഗതിയുള്ള, തന്റേടമുള്ള സ്ത്രീകളെ എല്ലാ പുരുഷന്‍മാരും ബഹുമാനിക്കുമെന്ന് എനിക്ക് ഉറപ്പാണ്. വിവാഹിതരായ നടിമാരോട് മാത്രമല്ല എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് അതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha