ആര്യയ്ക്ക് പ്രണയ വിവാഹം

കുറച്ചു നാളായി ആര്യ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ഗോസിപ്പകള്‍ പരക്കുന്നു. നടിമാരുടെ ആരുടെയും പേര് ചേര്‍ത്ത് പക്ഷെ, ഗോസിപ്പ് ഇറങ്ങിയിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനിടെ ആര്യയുടെ വിവാഹമുണ്ടാകും എന്ന് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. വീട്ടുകാരുടെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡൈവേഴ്‌സാകാന്‍ എനിക്ക് താത്പര്യമില്ല. എന്റേത് നൂറ് ശതമാനം പ്രണയവിവാഹമായിരിക്കും. താരം പറഞ്ഞു.
മലയാളിയായ ആര്യ വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. മലപ്പുറം കുറ്റിപ്പുറത്താണ് താരം നാലാം ക്ലാസ് വരെ പഠിച്ചത്. ബാഹ്യമായ സൗന്ദര്യമുള്ള കുട്ടികളെയല്ല ജീവിത പങ്കാളിയാക്കാന്‍ താരത്തിന് ആഗ്രഹം. തന്റെ ഇഷ്ടങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു പേഴ്‌സണാലിറ്റിയെ കണ്ടെത്തുകയാണ് ആഗ്രഹം. താമസിക്കാതെ അത് ഉണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ ആര്യ പറഞ്ഞില്ല. കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ ലണ്ടില്‍ മൂന്നൂറ് കിലോമീറ്റര്‍ സൈക്കിള്‍ റേസില്‍ ആര്യയും ചെന്നൈയില്‍ നിന്നുള്ള 11 പേരും പങ്കെടുത്തിരുന്നു. സൈക്ലിംഗ് താരത്തിന് വലിയ കമ്പമാണ്.
വാസുവും ശങ്കരനും ഒന്നാ പഠിച്ചവങ്കെ എന്ന സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആര്യ. ആര്യയും സന്താനവുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമന്നാണ് നായിക. തമന്നയും താനും നല്ല കെമിസ്ട്രിയാണെന്ന് ആര്യ പറഞ്ഞു. അനുഷ്‌കയാണ് അടുത്ത ചിത്രത്തിലെ നായിക. രണ്ടാം ലോകം എന്ന ചിത്രത്തിലും അനുഷ്‌കയായിരുന്നു നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha