Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഹൈക്കോടതിയില്‍ പോലീസ് നടത്തിയ നാടകം വിചാരണ കോടതിയില്‍ ദിലീപിന് അനുകൂലമായി മാറിയോ? ദിലീപിനെതിരെ വധ ഗൂഢാലോചന ഉള്‍പ്പെടുത്തിയത് പ്രോസിക്യൂഷന്റെ എടുത്തു ചാട്ടമായോ?

23 JANUARY 2022 10:36 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയില്‍ പോലീസ് നടത്തിയ നാടകം വിചാരണ കോടതിയില്‍ ദിലീപിന് അനുകൂലമായി മാറിയോ? ദിലീപിനെതിരെ വധ ഗൂഢാലോചന ഉള്‍പ്പെടുത്തിയത് പ്രോസിക്യൂഷന്റെ എടുത്തു ചാട്ടമായോ? ഇല്ലെങ്കില്‍ ഒരു കാരണവശാലും ദിലീപിന് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല.

ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും. അന്നുവരെ എല്ലാവരെയും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. പ്രതികള്‍ ചോദ്യം ചെയ്യലിന് ശേഷം ഒരുമിച്ച് ചേര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് ഡി ജി പി പറഞ്ഞിട്ടും കോടതി അനുവദിച്ചില്ല.

 



ഒരാള്‍ തന്റെ വീട്ടിലിരുന്ന് നടത്തിയ ഡയലോഗുകള്‍ 120 ആ ആകര്‍ഷിക്കുകയില്ലെന്ന് പോലീസ് മനസിലാക്കണമായിരുന്നു.എന്നാല്‍ സംഭവിച്ചത് നേരേ തിരിച്ചാണ്. പോലീസിന് ഈ ഘട്ടത്തില്‍ ദിലീപിനോട് തോന്നിയത് വൈരാഗ്യം മാത്രമാണ്. വൈരാഗ്യവും നിയമവും ഒരിക്കലും ഒരേ ദിശയില്‍ സഞ്ചരിക്കില്ല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനും കൂട്ടര്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് പുതിയ വകുപ്പുകൂടി ചുമത്തിയതാണ് വിനയായത്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍ 13-ന് സമര്‍പ്പിച്ചു. അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വകുപ്പായിരുന്നു നേരത്തെ എഫ്.ഐ.ആറില്‍ നിലനിന്നിരുന്നത്.



സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതില്‍നിന്നും തെളിവുകള്‍ പരിശോധിച്ചതില്‍നിന്നുമാണ് കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയില്‍ ഈ മാസം ഒമ്പതിനാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ പ്രതികളെ ആരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ഹൈക്കോടതിയില്‍ ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ മാത്രം ആശ്രയിച്ച് നീങ്ങുന്നതിലെ അപകടം ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉന്നയിച്ചുവെന്നാണ് വിവരം. ഗൂഢാലോചനയും പ്രേരണാകുറ്റവും ഒരുമിച്ച് പോകില്ലെന്ന് നിയമ ലോകത്ത് എല്ലാവര്‍ക്കുമറിയാം. 12 0 ആ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ആദ്യം തന്നെ കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനിടയില്‍ തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ അതൊന്നും വിലപ്പോകാത്ത സാഹചര്യമാണു ണ്ടായത്.


ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് പോലെ തന്നെയാണ് ദിലീപിന്റെ കേസും നീങ്ങുന്നത്. ഫ്രാങ്കോ കേസില്‍ കന്യാസ്ത്രിയുടെ മൊഴിയും അന്വേഷണവുമാണ് കോടതി അവിശ്വസിച്ചത്.ഇവിടെ ബാലചന്ദ്രകുമാര്‍ എന്ന സാക്ഷിയെയാണ് കോടതി അവിശ്വസിക്കുന്നത്.

പോലീസിനോടുള്ള അവിശ്വാസമാണ് ഫലത്തില്‍ കോടതിയില്‍ നിന്ന ആവര്‍ത്തിച്ച് ഉണ്ടായികൊണ്ടിരിക്കുന്നത്. സര്‍ക്കാരും പോലീസും പറയുന്നത് കോടതി തീര്‍ത്തും അവിശ്വസിക്കുന്നു.ദിലീപിനോട് സര്‍ക്കാരിന് വിരോധമുണ്ടെന്ന മട്ടിലാണ് ഹൈക്കോടതി സംസാരിച്ചത്. അതായത് സര്‍ക്കാരിനെ കോടതി അവിശ്വസിക്കുന്നു.

ചില സാക്ഷികളെ അവതരിപ്പിക്കുമ്പോള്‍ തന്നെ കോടതിക്ക് സംശയം തുടങ്ങും.ബാലചന്ദ്രകുമാറിന അവതരിപ്പിച്ചത് സര്‍ക്കാരാണെന്ന് ദിലീപിനെ പോലെ കോടതിയും വിശ്വസിക്കുന്ന കാഴ്ചയാണ് ഹൈക്കോടതിയില്‍ കണ്ടത്. ഇത് സര്‍ക്കാരിനും പ്രോസിക്യൂഷനു തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന ക്രൈംബ്രാഞ്ചുകാര്‍ക്ക് ഹൈക്കോടതിയില്‍ നടന്ന നടപടികള്‍ വലിയ പ്രഹരമായി മാറി.



ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിചാരണ കോടതിയെയും സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാരാകട്ടെ ബാലചന്ദ്രകുമാറിന്റെ കസര്‍ത്തുകള്‍ പരാജയെപ്പെട്ട വേദനയിലുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends