കഷ്ടകാലം വന്നപ്പോള്‍ ദിലീപിനെ എല്ലാവരും കൈവിട്ടു.... രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് ഹാജരായ സംവിധായകരായ റാഫി ഉള്‍പ്പെടെയുള്ള ദിലീപിന്റെ സുഹൃത്തുക്കളാണ് ദിലീപിനെതിരെ തിരിഞ്ഞത്

കഷ്ടകാലം വന്നപ്പോള്‍ ദിലീപിനെ എല്ലാവരും കൈവിട്ടു.രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് ഹാജരായ സംവിധായകരായ റാഫി ഉള്‍പ്പെടെയുള്ള ദിലീപിന്റെ സുഹൃത്തുക്കളാണ് ദിലീപിനെതിരെ തിരിഞ്ഞത്.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണെന്ന് സംവിധായകന്‍ റാഫി പറഞ്ഞത്. ഇതല്ലായിരുന്നു ദിലീപ് പറഞ്ഞത്. സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപിനെതിരെ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കിയതിന് ശേഷമാണ് റാഫിയുടെ പ്രതികരണം. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതില്‍ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയില്‍ നിന്നും പിന്‍മാറിയതെന്നതിനെകുറിച്ച് അറിയില്ല. പിന്‍മാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ നായകനാക്കി ചിത്രീകരിക്കാനുദ്ദേശിച്ചാണ് ബാലചന്ദ്രകുമാര്‍ സിനിമക്ക് തിരക്കഥയെഴുതിയത്. പിക് പോക്കറ്റ് എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ മിനുക്ക് പണിക്കായി 2018 ലാണ് തന്റെ കൈവശം ഏല്‍പ്പിക്കുന്നത്. ഇതേ സമയത്ത് പറക്കും പപ്പന്‍ എന്ന പേരില്‍ ദിലീപിനെ വെച്ച് മറ്റൊരു സിനിമയ്ക്കും താന്‍ തിരക്കഥ തയ്യാറാക്കുന്നുണ്ടായിരുന്നു.
ആനിമേഷന്‍ വര്‍ക്കുകള്‍ കൂടുതലുള്ള ചിത്രമായതിനാല്‍ പറക്കും പപ്പന്‍ എന്ന സിനിമ ആദ്യം തീര്‍ക്കാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും പിക് പോക്കറ്റ് ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും റാഫി പറഞ്ഞു. ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ച് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞത് ഈയടുത്ത കാലത്താണെന്ന് വിശദീകരിച്ച റാഫി, അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന എസ്പി അറിയിച്ചത്. അതേ സമയം തന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി റാഫി വിശദീകരിച്ചു.
ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ദിലീപിനെ നായകനാക്കി നേരത്തെ ബാലചന്ദ്രകുമാര്‍ സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സിനിമയുടെ തിരക്കഥയിലെ തിരുത്തലിനായി അന്തരിച്ച സംവിധായകന്‍ സച്ചിയെ ആയിരുന്നു ഏല്‍പ്പിച്ചത്.
മറ്റ് രണ്ട് സിനിമകള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏല്‍പ്പിച്ചുവെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ താല്‍പ്പര്യമില്ലാതിരുന്നതോടെ താന്‍ ഇക്കാര്യം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് ഇടപെട്ട് തിരക്കഥ റാഫിക്ക് നല്‍കിയെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. പക്ഷേ പിന്നീട് നടിയെ ആക്രമിച്ച കേസില്‍ ദിലിപിന് പങ്കുണ്ടെന്ന് തനിക്ക് മനസിലായെന്നും ഇതോടെ സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്നും താന്‍ പിന്‍മാറിയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
ബാലചന്ദ്രകുമാറിന് അനുകൂലമായാണ് സിനിമാക്കാര്‍ പ്രതികരിക്കുന്നത്. അല്ലെങ്കിലും പണ്ടേ സിനിമാക്കാര്‍ ഇ ങ്ങനെയാണ്. ജയിക്കുന്നവര്‍ക്ക് ഒപ്പമേ നില്‍ക്കൂ.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു ആരോപണമാണ് ദിലീപ് ഉയര്‍ത്തുന്നത്. സിനിമയില്‍ നിന്നും പിന്‍മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന ആരോപണമാണ് ദിലീപ് ഉയര്‍ത്തുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയല്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായപ്പോള്‍ തന്നെ വന്ന് കണ്ടിട്ടുണ്ട് കേസില്‍ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാര്‍ തന്നെ വന്നു കണ്ടു.
താന്‍ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലര്‍ക്കും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ ആരോപണം. ഇത്തരം ഭീഷണികള്‍ക്ക് താന്‍ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ശത്രുവായതെന്നും കള്ളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്റെ നിലപാട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ദിലീപിന്റെ ശത്രുക്കള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. പല സിനിമാക്കാര്‍ക്കും പോലീസിനെ പേടിയാണ്. പോലീസും ഇതേ ഭയം നന്നായി മുതലെടുക്കുന്നുണ്ട്. ദിലീപിനൊപ്പം നിന്നാല്‍ തങ്ങളും കേസില്‍ പ്രതിയാകുമെന്ന ഭയമാണ്
സിനിമാകാര്‍ക്കുള്ളത്. ദിലീപ് കുറ്റക്കാരനാണെന്ന്വ വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് പോലീസിന്റെ നേട്ടം.
https://www.facebook.com/Malayalivartha























