ബാലചന്ദ്രകുമാര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് അന്വേഷണ സംഘത്തോട് പള്‍സര്‍ സുനി ... പള്‍സര്‍ സുനിയെ സബ് ജയിലിലെത്തി കണ്ട അന്വേഷണ ഉദ്യോഗസ്ഥരോട് സുനി എല്ലാം തുറന്നു പറഞ്ഞെന്ന് സൂചനകള്‍... ദിലീപിനെ ഏതുവിധേനയും പൂട്ടാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം

ബാലചന്ദ്രകുമാര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് വെളിപെടുത്തിയത്രേ.
പള്‍സര്‍ സുനിയെ സബ് ജയിലിലെത്തി കണ്ട അന്വേഷണ ഉദ്യോഗസ്ഥരോട് സുനി എല്ലാം തുറന്നു പറഞ്ഞെന്നാണ് വിവരം. വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ദിലീപിനെ ഏതുവിധേനയും പൂട്ടാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുകയാണ്. ഇന്നലെ വിശദമായ സ്റ്റേറ്റ്‌മെന്റ് വിചാരണ കോടതിയില്‍ നല്‍കിയിരുന്നു. ഇതോടൊപ്പമാണ് പള്‍സര്‍ സുനിയെ എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്തത്
നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി പറയുന്ന റെക്കോഡിംങുകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. ഇതും പോലീസ് മാനേജ് ചെയതതാണ്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ണായക നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സര്‍ സുനിയെന്ന് വിളിക്കപ്പെടുന്ന സുനില്‍കുമാര്‍. കാക്കനാട് സബ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.. ഒരു ചെക്ക് കേസില്‍പ്പെട്ടാണ് ചങ്ങനാശേരി വിപിന്‍ലാല്‍ ജയിലിലായത്. ഈ സെല്ലിലേക്കാണ് പിന്നീട് പള്‍സര്‍ സുനിയെ കൊണ്ടുവന്നത്.
കേസില്‍ ഇനി തനിക്ക് ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്‍കാന്‍ ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയതോടെ കേസില്‍ വിപിന്‍ലാല്‍ പ്രതി ചേര്‍ക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
ദിലീപ് തന്നെ പല തവണ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നെന്ന് വിപിന്‍ലാല്‍ നേരത്തേയും വെളിപ്പെടുത്തിയിരുന്നു. തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ തന്നെ ആരും ജാമ്യത്തിലിറക്കേണ്ടെന്ന് താന്‍ നിലപാടെടുത്തു. പിന്നീട് 2018 സെപ്റ്റംബറില്‍ വിപിന്‍ലാല്‍ കേസില്‍ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ആറ് മാസം മാത്രമേ താമസിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും, പിന്നീട് അമ്മാവന്‍ താമസിക്കുന്ന കാസര്‍കോട്ടേക്ക് മാറുകയായിരുന്നുവെന്നും വിപിന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇവിടേക്കാണ് കെ ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല എത്തിയത്. ആദ്യം പണവും മറ്റ് സാമ്പത്തികലാഭവും വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട്, ഇത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകളെത്തുകയായിരുന്നുവെന്നുമാണ് വിപിന്‍ലാല്‍ പറഞ്ഞത്. ഇത് വിവാദമായെങ്കിലും ഗണേശന്റെ സ്വാധീനത്തില്‍ എല്ലാം മുങ്ങി.
പള്‍സര്‍ സുനിയെ കുരുക്കി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ദിലീപ് ശ്രമിച്ചത്. നടിയെ അക്രമിച്ചത് സുനിയാണെന്ന് വരുത്തി തീര്‍ക്കാനും ദിലീപ് ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണമാണ് സുനിയുടെ തലയില്‍ ഇങ്ങനെയൊരു പഴി വന്നു ചേരാത്തത്. പോലീസിനെ വേണ്ടത് സുനിയെയല്ല ദിലീപിനെയാണ്.
ബാലചന്ദ്രകുമാറിന്റെ മൊഴി ശരിവയ്ക്കാന്‍ പള്‍സറിന് മാത്രമേ കഴിയൂ. ഇതിനിടെ പള്‍സറിന്റെ അമ്മയെ കൊണ്ടും പോലീസ് രഹസ്യമൊഴി കോടതിയില്‍ നല്‍കി. അതിലും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത് എന്നാണ് സുനിയുടെ അമ്മ പറയുന്നത്. എല്ലാം ദിലീപിന്റെ തലയില്‍ ചാരിയാല്‍ സുനിക്ക് ശിക്ഷാ ഇളവ് കിട്ടുമെന്നാണ് പോലീസ് വിശ്വസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























