Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കോടതിയിലും അന്വേഷണസംഘത്തിനും മുന്നില്‍ പറഞ്ഞുവെച്ച അസത്യങ്ങളും മറച്ചുവെച്ച തെളിവുകളും ഇന്ന് കോടതിയുടെ മുന്നില്‍ വരുന്നതോടെ ദിലീപിനു കുരുക്കുമുറുകിയേക്കും....

31 JANUARY 2022 06:49 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ജയിലിലേക്കോ പുറത്തേക്കോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.കോടതിയിലും അന്വേഷണസംഘത്തിനും മുന്നില്‍ പറഞ്ഞുവെച്ച അസത്യങ്ങളും മറച്ചുവെച്ച തെളിവുകളും ഇന്ന് കോടതിയുടെ മുന്നില്‍ വരുന്നതോടെ ദിലീപിനു കുരുക്കുമുറുമെന്ന് തീര്‍ച്ചയാണ്.


മുംബൈയില്‍ നിന്നുള്ള മൊബൈലുകളും പരിശോധനയ്ക്കുപോയതുമൊക്കെയായ ഫോണുകളില്‍ ഇതോടകം നടന്ന എല്ലാ ആശയവിനിമയങ്ങളും അന്വേഷണസംഘം കോടതിയില്‍ എത്തിച്ചുകഴിഞ്ഞു. ആറെണ്ണം കൂടാതെ ദിലീപ് മറ്റു ഫോണുകളില്‍ നടത്തി ഗൂഢാലോചനകളും തെളിവായി കോടതിയില്‍ എത്തിക്കഴിഞ്ഞു.

 

ഇതു വരെ കോടതിയില്‍ ദിലീപും അഭിഭാഷകരും പറഞ്ഞതില്‍ പലതും വ്യാജമായിരുന്നെന്നും മൊബൈലുകള്‍ പുറത്തുവിടുന്ന കാര്യങ്ങള്‍ എതിരായാല്‍ നടന്‍ ദീലീപ് രണ്ടാമതും ജയിലിലേക്കു പോകുമെന്ന് തീര്‍ച്ചയാണ്. ഇതോടകം രണ്ട് ഫോണുകള്‍ മാത്രമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ദീലാപ് സ്വന്തം താല്‍പര്യത്തില്‍ അയച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചതുമായ തെളിവുകള്‍ അടങ്ങിയ ആറ് ഫോണുകള്‍ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയിലെത്തും. ഇതിലെ രേഖകള്‍ കാലങ്ങളോളം തടവുശിക്ഷ ലഭിക്കാന്‍ കാരണമായേക്കാവുന്ന ശക്തമായ തെളിവുകളായി മാറാനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളത്.



നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായി മാറുന്ന തെളുവുകള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണുകളാണ് തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.




ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്.


മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചതോടെയാണ് മൊബൈലുകളെല്ലാം കോടതിയില്‍ ഹാജരാക്കാന്‍ ദിലീപ് നിര്‍ബന്ധിതനാവുന്നത്.

 

മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളിയിരുന്നു. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും ഹൈക്കോടതി നിഷേധിച്ചിരുന്നു. അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം പൊളിയാനാണ് സാധ്യത.


നാലാമത്തെ ഫോണ്‍ സംബന്ധിച്ചു ക്രൈം ബ്രാഞ്ച് തെളിവു ഹാജരാക്കിയില്‍ കേസില്‍ ദിലീപിന് വലിയ തിരിച്ചടിയാകും.
ഇതേ വരെ നിര്‍ണായക തെളിവായ മൊബൈലുകള്‍ കോടതിയില്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി ദിലീപ് കോടതിയെ അറിയിച്ചപ്പോള്‍ ആര്‍ക്കാണ് ഇത്തരത്തില്‍ പരിശോധനക്ക് അയക്കാന്‍ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത
ഏജന്‍സികള്‍ക്കാണ് മാത്രമാണ് ഇതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലത്തിന് തെളിവ് നിയമപ്രകാരം സാധുതയില്ലെന്നും കോടതിവ്യക്തമാക്കിയിട്ടുണ്ട്.


നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാനം ചെയ്ത ഫോറന്‍സിക് ലാബുകള്‍ക് മാത്രമാണ് ഇതിന് അധികാരമെന്ന് അടുത്ത കാലത്ത് കര്‍ണ്ണാടകത്തില്‍ നിന്നുള്ള കോടതി വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ അഭിമുഖവും വെളിപ്പെടുത്തലുകളും ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. കോടതി ദയ കാണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍
പറഞ്ഞപ്പോള്‍ ഇത്തരമൊരു കേസില്‍ ദയയുടെ കാര്യമല്ലെന്ന കോടതിയുടെ മറുപടി തന്നെ ദിലീപിന് പണി കിട്ടുമെന്നതിനു സൂചനയാണ്.
2017 ഡിസംബറില്‍ എം ജി റോഡിലെ ഫ്ളാറ്റില്‍ വെച്ചും 2018 മെയില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത്. ഇത് ശരിയെന്നു തെളിയുന്ന നിമിഷം ദിലീപ് വീണ്ടും ജയിലില്‍ അഴിയെണ്ണുമെന്ന തീര്‍ച്ചയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 hours ago)

Malayali Vartha Recommends