മമ്മൂട്ടിയും മണിരത്‌നവും തെറ്റിയോ? പുതിയ ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ ഒഴിവാക്കി മണിരത്‌നം

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ദുര്‍ഖറിന് പകരം തെലുങ്ക് തമിഴ് നടന്‍ നാനി നായകനാവും. പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനേയും കാര്‍ത്തിയെയുമാണ് പ്രധാന കഥാപാത്രങ്ങളായി മണിരത്‌നം നിശ്ചയിച്ചിരുന്നത്. ചിത്രം മണിരത്‌നം നീട്ടി വച്ചതിനെ തുടര്‍ന്ന് ദുല്‍ഖര്‍ പിന്മാറുകയായിരുന്നുവെന്നാണ് സൂചന. തമിഴിലും തെലുങ്കിലുമായി രണ്ട് പതിപ്പായാണ് പുതിയ മണിരത്‌നം സിനിമ വരുന്നത്.
ഡിസംബറില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു നേരത്തെ ആലോചന. എന്നാല്‍ തമിഴില്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും എടുക്കാന്‍ തീരുമാനിച്ചതോടെ ചിത്രീകരണം തുടങ്ങുന്നത് നീട്ടി വയ്ക്കുകയായിരുന്നു. തെലുങ്ക് ചിത്രത്തിന് നിര്‍മ്മാതാവ് ആയിട്ടില്ലാത്തതാണ് ചിത്രം നീട്ടി വയ്ക്കാനുള്ള കാരണമായി പറയുന്നത്. ചിത്രം നീട്ടിവയ്‌ക്കേണ്ടി വന്നതിനാല്‍ രണ്ട് മലയാള ചിത്രങ്ങള്‍ കയ്യിലുള്ള ദുല്‍ഖര്‍ മണിരത്‌നം സിനിമയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചുവെന്നാണ് ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രതാപ് പോത്തന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറാണ് നായകന്‍. നിത്യാ മേനോനും കീര്‍ത്തി സുരേഷും നായികാ കഥാപാത്രങ്ങളാകുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha